അരൂര്‍: അരൂരിന് സമീപം ആഞ്ഞിലിക്കാട് ലെവല്‍ക്രോസില്‍ ട്രെയിന്‍ തട്ടി ബൈക്കില്‍ സഞ്ചരിച്ച രണ്ട് യുവാക്കള്‍ തല്‍ക്ഷണം മരിച്ചു. ഇരുവരെയും തിരിച്ചറിഞ്ഞിട്ടില്ല. ഞായറാഴ്ച വൈകീട്ട് 6.30 നാണ് സംഭവം. ലെവല്‍ക്രോസ് കടക്കാന്‍ ശ്രമിക്കവെ എറണാകുളത്തുനിന്ന് കായംകുളത്തേക്കുപോയ പാസഞ്ചര്‍ ട്രെയിനാണ് ബൈക്ക് യാത്രക്കാരെ ഇടിച്ച് തെറിപ്പിച്ചത്.
ആളില്ലാത്ത ലെവല്‍ക്രോസിലാണ് അപകടം നടന്നത്. ഇടിയുടെ ആഘാതത്തില്‍ ബൈക്ക് യാത്രക്കാര്‍ അര കിലോമീറ്റര്‍ ദൂരത്തേക്ക് തെറിച്ചുപോയി. ചിന്നിച്ചിതറിയ നിലയിലാണ് മൃതദേഹങ്ങള്‍. ബൈക്ക് യാത്രക്കാരെ കണ്ട എന്ജിന് െ്രെഡവര്‍ ട്രെയിന്‍ നിര്‍ത്താന്‍ ശ്രമിച്ചുവെങ്കിലും അപകടം ഒഴിവാക്കാനായില്ല. അരൂരിന് സമീപം ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശത്ത് ആളില്ലാത്ത നാല് ലെവല്‍ ക്രോസുകളാണ് ഉള്ളത്.