പ്രധാന ലക്ഷ്യസ്ഥാനങ്ങള്‍
ആഫ്രിക്കയും മധ്യപൂര്‍വേഷ്യയും സൗദി
അറേബ്യയും ദക്ഷിണാഫ്രിക്കയും ടുണീഷ്യയും ഉള്‍പ്പെടുന്നു.
ഇസ്രയേല്‍-
2006ല്‍ ഇവിടെയെത്തിയത് 15,000 വിദേശ മെഡിക്കല്‍ ടൂറിസ്റ്റുകള്‍. ഇവരിലൂടെ
ലഭിച്ച വരുമാനം 40 മില്യന്‍ ഡോളര്‍. റൊമാനിയ പോലുള്ള യൂറോപ്യന്‍
രാജ്യങ്ങളില്‍നിന്നു മെഡിക്കല്‍ ടൂറിസ്റ്റുകള്‍ വരുന്നതു സ്വദേശത്തു
ലഭ്യമല്ലാത്ത ചികിത്സാ സൗകര്യങ്ങള്‍ അന്വേഷിച്ചാണ്. യുഎസ് പോലുള്ള
രാജ്യങ്ങളില്‍നിന്നു വരുന്നത് കുറഞ്ഞ ചെലവില്‍ നിലവാരമുള്ള ചികിത്സ
തേടിയും.
വിവിധ ശസ്ത്രക്രിയകളും കൃത്രിമ ഗര്‍ഭധാരണ മാര്‍ഗങ്ങളും
ഇതില്‍ ഉള്‍പ്പെടുന്നു. ലോകപ്രശസ്ത തെറാപ്യൂട്ടിക് റിസോര്‍ട്ടായ ചാവുകടല്‍,
അഥവാ ഡെഡ് സീയാണ് മെഡിക്കല്‍ ടൂറിസ്റ്റുകള്‍ക്ക് ഇസ്രയേലിലുള്ള പ്രധാന ആകര്‍ഷണ
കേന്ദ്രങ്ങളിലൊന്ന്.
ജോര്‍ദാന്‍- അതിവേഗം വളര്‍ന്നുവരുന്ന മെഡിക്കല്‍
ടൂറിസം രംഗമാണ് ജോര്‍ദാനിലേത്. 2007ല്‍ ഇതിലൂടെ ലഭിച്ച വരുമാനം ഒരു ബില്യന്‍
ഡോളര്‍. ആ വര്‍ഷം ഇവിടെയെത്തിയത് രണ്ടര ലക്ഷം വിദേശ മെഡിക്കല്‍
ടൂറിസ്റ്റുകളാണ്. ഇതില്‍ ഇറാക്കില്‍നിന്നുള്ള 45,000 പേരും സുഡാനില്‍നിന്നും
പലസ്തീനില്‍നിന്നും 25,000 പേര് വീതവും ഉള്പ്പെടുന്നന്നു. 1800 യുഎസ്
പൗരന്മാരും 1200 യുകെ പൗരന്മാരും 400 ക്യാനഡക്കാരും
എത്തി.
യുഎസിലേതിന്റെ 25 ശതമാനം മാത്രമാണ് ജോര്‍ദാനിലെ
ചികിത്സാച്ചെലവ്. ലോകബാങ്ക് നടത്തിയ പഠനത്തില്‍, ആഗോള മെഡിക്കല്‍ ടൂറിസം
രംഗത്ത് അഞ്ചാം സ്ഥാനവും മേഖലയില്‍ ഒന്നാം സ്ഥാനവും ജോര്‍ദാനു
ലഭിച്ചിരുന്നു.
യുഎഇ- ദുബായിലെയും മറ്റ് എമിറേറ്റുകളിലെയും
ആശുപത്രികള്‍ മെഡിക്കല്‍ ടൂറിസത്തിന്റെ അനന്തസാധ്യതകള്‍ ഉപയോഗിച്ചു
തുടങ്ങിയിരിക്കുന്നു. യുഎസ്, യുകെ, ഓസ്ട്രേലിയ, ക്യാനഡ എന്നീ
രാജ്യങ്ങളുടെ അക്രഡിറ്റേഷനാണ് യുഎഇയിലെ ആശുപത്രികള്‍
ലക്ഷ്യമിടുന്നത്.
അമേരിക്ക
അമേരിക്കന്‍ ഭൂഖണ്ഡത്തിലെ
അര്‍ജന്റീന, ബൊളീവിയ, ബ്രസീല്‍, കൊളംബിയ, കോസ്റ്റ റിക്ക, ഡൊമിനിക്കന്‍
റിപ്പബ്ലിക്, ഗ്വാട്ടിമാല, മെക്സിക്കോ, പനാമ, പെറു, ഉറുഗ്വെ എന്നീ
രാജ്യങ്ങള്‍ മെഡിക്കല്‍ ടൂറിസം സൗകര്യങ്ങള്‍ ഒരുക്കുന്നു.
ബ്രസീല്‍-
കോസ്മറ്റിക് സര്‍ജറിക്കു കാലങ്ങളായി പ്രശസ്തമാണു ബ്രസീല്‍. മറ്റു
മേഖലകളില്‍ ഈ രാജ്യം ശ്രദ്ധ പതിപ്പിച്ചു തുടങ്ങിയത് അടുത്ത കാലത്തു മാത്രം.
സാവോ പോളോയിലെ ആല്‍ബര്‍ട്ട് ഐന്സ്റ്റീന് ജ്യൂയിഷ് ഹോസ്പിറ്റലാണ് യുഎസിനു
പുറത്ത് ആദ്യമായി ജെസിഐ അക്രഡിറ്റേഷന് നേടുന്നത്. പിന്നീട് ബ്രസീലിലെ ഒരു
ഡസനിലധികം ആശുപത്രികള്‍ അക്രഡിറ്റേഷന് നേടി.
ക്യാനഡ- കനേഡിയന്‍
പൗരന്മാര് ചികിത്സാസൗകര്യം തേടി അന്യനാടുകളില്‍ പോകുമ്പോള്‍ ഈ രാജ്യവും
സ്വന്തമായി മെഡിക്കല്‍ ടൂറിസം രംഗം പരിപോഷിപ്പിക്കാന്‍
ശ്രമിച്ചുകൊണ്ടിരിക്കുന്നു. യുഎസില്‍നിന്നുള്ളവര്‍ ഇവിടെ
ചികിത്സയ്ക്കെത്തിയാല്‍ 30 മുതല്‍ 60 ശതമാനം വരെ സാമ്പത്തികലാഭം കിട്ടും.
മിക്ക വിഭാഗങ്ങളിലും യുഎസിനു തുല്യമായ നിലവാരമാണ് ലോകാരോഗ്യ സംഘടനയുടെ
കണക്കു പ്രകാരം ക്യാനഡയ്ക്കുള്ളത്.
ക്യൂബ- നാലു
പതിറ്റാണ്ടിലേറെയായി ക്യൂബ ഈ രംഗത്തു സജീവം. ക്യൂബന്‍ ഡോക്ടര്‍മാരുടെ
സല്‍പ്പേരും, കുറഞ്ഞ ചികിത്സാച്ചെലവുകളും, രാജ്യത്തെ മനോഹരമായ
കടലോരങ്ങളും വിവിധ ലാറ്റിനമേരിക്കന്‍, യൂറോപ്യന്‍
രാജ്യങ്ങളില്‍നിന്നുള്ള മെഡിക്കല്‍ ടൂറിസ്റ്റുകളെ
ഇങ്ങോട്ടാകര്‍ഷിക്കുന്നു. 2006ല്‍ ഇരുപതിനായിരത്തിലേറെ ആളുകള്‍ ഇങ്ങനെ
ഇവിടെയെത്തി.
സന്ധി മാറ്റിവയ്ക്കല്‍, ക്യാന്‍സര്‍ ചികിത്സ, നേത്ര
ശസ്ത്രക്രി, കോസ്മറ്റിക് സര്‍ജറി, മദ്യ-മയക്കുമരുന്നുകളില്നിന്നു
മോചനത്തിനുള്ള ചികിത്സ തുടങ്ങിയവയ്ക്കുള്ള സൗകര്യങ്ങള്‍ ഇവിടെ പ്രധാനം.
യുഎസിലേക്കാള്‍ 60 മുതല്‍ 80 ശതമാനം വരെ കുറഞ്ഞ ചെലവ്. പല മേഖലകളിലും യുഎസ്
നല്കുന്നതിനെക്കാള് ഉയര്‍ന്ന നിലവാരമാണ് ക്യൂബന്‍ മെഡിക്കല്‍ രംഗം
വാഗ്ദാനം ചെയ്യുന്നത്. യുഎസ് ഒഴികെ ഏതു രാജ്യത്തുനിന്നും മെഡിക്കല്‍
ടൂറിസത്തിനു ക്യൂബയിലെത്താനുള്ള നടപടിക്രമങ്ങള്‍ അതീവ ലളിതമാണ്.
യുഎസും ക്യൂബയും തമ്മിലുള്ള രാഷ്ട്രീയ പ്രശ്നങ്ങളാണ് അമേരിക്കക്കാരുടെ
ക്യൂബന്‍ യാത്ര ബുദ്ധിമുട്ടുള്ളതാക്കുന്നത്. ക്യൂബന്‍
ആശുപത്രികള്‍ക്കൊന്നും ഇതുവരെ ജെസിഐ അക്രഡിറ്റേഷന്
നല്‍കിയിട്ടുമില്ല.
മെക്സിക്കോ- മെക്സിക്കന്‍ അതിര്‍ത്തിയില്‍
താമസിക്കുന്ന യുഎസ് പൗരന്മാര് മിക്കവാറും വലിയ ചികിത്സാ ആവശ്യങ്ങള്‍ക്ക്
അതിര്‍ത്തി കടക്കുകയാണു പിതവ്. ഇവിടത്തെ ദന്ത ചികിത്സയും പ്ലാസ്റ്റിക്
സര്‍ജറിയും പ്രശസ്തം. യുഎസിലേതിന്റെ നാലിലൊന്നോ അഞ്ചിലൊന്നോ ചാര്‍ജ്
മാത്രമാണ് മെക്സിക്കന്‍ ഡെന്റിസ്റ്റുകള്‍ ഈടാക്കുന്നത്. മറ്റു ചെലവുകള്‍
യുഎസിലേതിന്റെ മൂന്നിലൊന്നു മാത്രവും.
ബിസിനസ് മോശമാകുന്ന
ഭയത്തില്‍ യുഎസ് ഡെന്റല്‍ മേഖല മെക്സിക്കോയില്‍ പോകുന്നതില്‍നിന്നു രോഗികളെ
നിരുത്സാഹപ്പെടുത്തുന്നതു പതിവാണ്. അണുബാധയുടെയും ഓറന്
ക്യാന്‍സറിന്റെയും സാങ്കല്‍പ്പിക കഥകള്‍ തന്നെ അവര്‍ അതിനായി സൃഷ്ടിക്കുന്നു.
പക്ഷേ, മെക്സിക്കോയില്‍ ദന്ത ചികിത്സയ്ക്കു പോകുന്നവരിലേറെയും
സംതൃപ്തരായാണു തിരിച്ചുവരുന്നത്. അതേസമയം, ഭീഷണി നേരിടാന്‍ റിവേഴ്സ്
മൈഗ്രാഷന്‍ മാര്‍ഗങ്ങളും യുഎസ് ഡെന്റിസ്റ്റുകള്‍ പ്രയോഗിച്ചു വരുന്നു.
മെക്സിക്കോയില്‍ ഓഫീസ് തുറക്കുന്നതിലൂടെയാണിത്.
ശരീരഭാരം
കുറയ്ക്കാനുള്ള ശസ്ത്രക്രിയ്ക്കും പ്രശസ്തമാണ് മെക്സിക്കന്‍
ആശുപത്രികള്‍.
പനാമ- ടൂറിസ്റ്റ് ആകര്‍ഷണങ്ങളും ഇന്റര്‍നാഷണല്‍
ട്രാവല്‍ ഹബ് എന്ന സ്ഥാനവും ഡോളര്‍ കറന്‍സിയായി നേരിട്ടുപയോഗിക്കാനുള്ള
സൗകര്യവും പനാമയിലെ മെഡിക്കല്‍ ടൂറിസം രംഗത്തിന്റെ വളര്‍ച്ചയ്ക്കു
സഹായകമാകുന്നു. പനാമയിലെ ഡോക്ടര്‍മാര്‍ മിക്കവരും വിവിധ ഭാഷകള്‍
സംസാരിക്കാന്‍ കഴിയുന്നവരും ബോര്‍ഡ് സര്ട്ടിഫിക്കേഷനുള്ളവരുമാണ്.
യുഎസിനെയും യൂറോപ്പിനെയും അപേക്ഷിച്ച് 50 ശതമാനം സാമ്പത്തികലാഭമാണ് പനാമ
വാഗ്ദാനം ചെയ്യുന്നത്. എന്നാല്‍, ഇവിടത്തെ ഒരാശുപത്രി പോലും അന്താരാഷ്ട്ര
അക്രഡിറ്റേഷന് നേടിയിട്ടില്ല.
യുഎസ്- ഇന്‍ഷുറന്‍സ് ഇല്ലാത്ത യുഎസ്
പൗരന്മാര് ചികിത്സ തേടി വിദേശരാജ്യങ്ങളിലേക്കു പോകുന്ന പ്രവണത
വര്‍ധിക്കുമ്പോഴും, 2008ല്‍ 60,000 മുതല്‍ 85,000 വരെ വിദേശികള്‍ മെഡിക്കല്‍
ടൂറിസ്റ്റുകളായി യുഎസിലെത്തി എന്നാണു കണക്കുകള്‍ സൂചിപ്പിക്കുന്നത്.
സാമ്പത്തികലാഭമല്ല, മറിച്ച് അത്യാധുനിക സൗകര്യങ്ങളും അതിവിദഗ്ധ
ചികിത്സയുമാണ് പണമുള്ള രോഗികളെ ഇങ്ങോട്ടാകര്‍ഷിക്കുന്നത്. ഡോളറിനു
മൂല്യം കുറഞ്ഞതും ഇവിടത്തെ ചെലവ് മുന്‍കാലങ്ങളെ അപേക്ഷിച്ചു കുറവായി
വിദേശികള്‍ക്ക് അനുഭവപ്പെടാന്‍ കാരണമായി.
ഉറുഗ്വെ- അടുത്ത കാലത്തു
മാത്രം മെഡിക്കല്‍ ടൂറിസം രംഗത്തു പ്രവേശിച്ച രാജ്യമാണ് ഉറുഗ്വെ. ഉറുഹെല്ത്ത്
എന്ന സ്വകാര്യ സംരംഭമാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. ടൂറിസം,
പൊതുജനാരോഗ്യം എന്നീ മന്ത്രാലയങ്ങളുടെ സഹായത്തോടെ രൂപീകരിച്ചതാണ്
ഉറുഹെല്ത്ത്. എംപി പേഴ്സണലൈസ്ഡ് മെഡിസിന്, എസിഇഎംഎം-മൗറ്റോണ്
ഹോസ്പിറ്റല്‍ എന്നിവയുടെ അടിസ്ഥാന സൗകര്യങ്ങളും മനുഷ്യവിഭവശേഷിയും
പരിചയസമ്പത്തും മാത്രമാണ് ഉറുഹെല്ത്തിന്റെ
അടിസ്ഥാനം.
ഏഷ്യ
ഏഷ്യന്‍ രാജ്യങ്ങള്‍ പലതും പ്രധാന വരുമാന
മാര്ഗങ്ങളിലൊന്നായും ടൂറിസം മേഖലിയലെ സുപ്രധാന കണ്ണിയായും മെഡിക്കല്‍
ടൂറിസം രംഗത്തെ പരിഗണിച്ചു തുടങ്ങിയിരിക്കുന്നു. മെഡിക്കല്‍
ടൂറിസ്റ്റുകളുടെ പ്രധാന ആകര്‍ഷണ കേന്ദ്രങ്ങളിലൊന്നായി ഇന്ത്യന്‍
ആശുപത്രികളും മാറിക്കഴിഞ്ഞെന്നാണു കണക്കുകള്‍ സൂചിപ്പിക്കുന്നത്.
പക്ഷേ, ഏശ്യയില്ത്തന്നെ ഇന്ത്യയ്ക്കു മത്സരിക്കാന്‍ ശക്തരായ എതിരാളികള്‍
നിരവധിയാണ്.
ചൈന- കാര്‍ഡിയോളജി, ന്യൂറോളജി, ഓര്‍ത്തോപീഡിക്സ്
എന്നിവ അടക്കം നിരവധി വൈദ്യശാസ്ത്രമേഖലകള്‍ ചൈനയിലെ മെഡിക്കല്‍ ടൂറിസം
രംഗത്തു സജീവം. നിരവധി സ്വകാര്യ, സര്‍ക്കാര്‍ ആശുപത്രികള്‍ പ്രധാന
നഗരങ്ങളില്‍ അന്താരാഷ്ട്ര വിഭാഗങ്ങള്‍ തന്നെ തുറന്നിരിക്കുന്നു.
പരമ്പരാഗത ചൈനീസ് വൈദ്യശാസ്ത്രവും ആധുനിക രീതികളും സമന്വയിപ്പിക്കുന്ന
സമ്പ്രദായവും ലഭ്യം. പാശ്ചാത്യരാജ്യങ്ങളില്‍ നിയന്ത്രണങ്ങളുള്ളതും
പരീക്ഷണഘട്ടത്തിലെന്നു പരിഗണിക്കപ്പെടുന്നതുമായ വിത്തുകോശ
ചികിത്സയുടെ ഗുണഫലം തേടി ചൈനയിലെത്തുന്ന പാശ്ചാത്യരുമുണ്ട്
നിരവധി.
ഹോങ്കോങ്- 2006ലെ കണക്കനുസരിച്ച് 12 സ്വകാര്യ
ആശുപത്രികളിലായ 3124 കിടക്കകളും 39 സര്‍ക്കാര്‍ ആശുപത്രികളിലായി 27,775
കിടക്കകളും ഹോങ്കോങ്ങിന്റെ ആരോഗ്യമേഖലയിലുണ്ട്. 12 സ്വകാര്യ
ആശുപത്രികളും 2001ല്‍ തന്നെ ട്രെന്റ് അക്രഡിറ്റേഷന് നേടി. ഇരട്ട
അക്രഡിറ്റേഷന് സമ്പാദിച്ച് സിംഗപ്പൂരിലെയും തായ്ലന്ഡിനെയും
എതിരാളികളോടു മത്സരിക്കാനാണ് ഇപ്പോള്‍ അവരുടെ
പരിശ്രമങ്ങള്‍.
ഇന്ത്യ- ഇന്ത്യന്‍ മെഡിക്കല്‍ ടൂറിസം രംഗത്ത്
പ്രതിവര്‍ഷം 30 ശതമാനം വളര്‍ച്ചയാണു പ്രതീക്ഷിക്കുന്നത്. 2015 ഓടെ ഈ
മേഖലയുടെ മൂല്യം 9500 കോടി രൂപയാകുമെന്നും കരുതുന്നു. കുറഞ്ഞ ചെലവ്, ആധുനിക
സംവിധാനങ്ങള്‍, അന്താരാഷ്ട്ര നിലവാരം, വിദഗ്ധ ഡോക്ടര്‍മാരുടെ സാന്നിധ്യം,
ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം തുടങ്ങിയവയാണ് വിദേശരോഗികളെ പ്രധാനമായും
ഇന്ത്യയിലേക്ക് ആകര്‍ഷിക്കുന്നത്. രാജ്യത്തെ അതിവിപുലമായ വിനോദസഞ്ചാര
സാധ്യതകള്‍ വേറെ. യുഎസും യുകെയുമായി താരതമ്യം ചെയ്യുമ്പോള്‍ പത്തിലൊന്നു
മാത്രമാണ് ഇവിടത്തെ ചികിത്സാച്ചെലവ്. ഓള്‍ട്ടര്‍നേറ്റീവ് മെഡിസിന്, മജ്ജ
മാറ്റിവയ്ക്കല്‍, ബൈപാസ് സര്‍ജറി, നേത്ര ശസ്ത്രക്രിയ, ഓര്‍ത്തോപീഡിക്
സര്‍ജറി തുടങ്ങിയവയ്ക്കാണു മെഡിക്കല്‍ ടൂറിസ്റ്റുകള്‍ കൂടുതല്‍ ഇവിടേക്കു
വരുന്നത്.
ചെന്നൈ ആണ് ഈ രംഗത്ത് ഇന്ത്യയുടെ ഹെല്‍ത്ത് ക്യാപ്പിറ്റല്‍
എന്നറിയപ്പെടുന്നത്. ഇന്ത്യയിലെത്തുന്ന 45 ശതമാനം വിദേശ മെഡിക്കല്‍
ടൂറിസ്റ്റുകളുടെയും, 30-40 ശതമാനം ആഭ്യന്തര മെഡിക്കല്‍
ടൂറിസ്റ്റുകളുടെയും ലക്ഷ്യം ഈ ദക്ഷിണേന്ത്യന്‍ നഗരമാണ്. ന്യൂഡല്‍ഹി,
മുംബൈ, മാംഗളൂര് എന്നിവിടങ്ങളും മെഡിക്കല്‍ ടൂറിസം രംഗത്ത് രാജ്യത്തിനു
വിലയേറിയ സംഭാവനകള്‍ നല്കുന്നു. നാലര ലക്ഷം മെഡിക്കല്‍ ടൂറിസ്റ്റുകള്‍
2008ല്‍ ഇന്ത്യയിലെത്തി.
റിപ്പബ്ലിക് ഓഫ് കൊറിയ (ദക്ഷിണ കൊറിയ)-
മെഡിക്കല്‍ ടൂറിസത്തിന്റെ ഹോട്ട് ഡെസ്റ്റിനേഷനുകളിലൊന്നായാണ്
റിപ്പബ്ലിക് ഓഫ് കൊറിയയെ സിഎന്‍എന്‍ വിലയിരുത്തിയിട്ടുള്ളത്.
കോസ്മറ്റിക് സര്‍ജറിക്കായി ഇവിടെയെത്തുന്ന ജപ്പാന്‍കാരാണ് രാജ്യത്തെ പ്രധാന
മെഡിക്കല്‍ ടൂറിസ്റ്റുകള്‍. കുറഞ്ഞ ചെലവും കൂടിയ സൗകര്യങ്ങളുമാണ് പ്രധാന
ആകര്ഷണങ്ങള്. 2008ല്‍ 27,480 വിദേശ മെഡിക്കല്‍ ടൂറിസ്റ്റുകള്‍
ഇവിടെയെത്തി. 2015ഓടെ ഇത് 1,40,000 ആകുമെന്നു പ്രതീക്ഷ.
സര്‍ക്കാര്‍
ലൈസന്‍സുള്ള ക്ലിനിക്കുകള്‍ക്കു നേരില്‍ വിദേശ ടൂറിസ്റ്റുകളെ
അന്വേഷിക്കാവുന്ന നിയമം 2009ല്‍ ഇവിടെ പാസാക്കിയിരുന്നു. കോംപ്രിഹെന്‍സിവ്
ഹെല്‍ത്ത് സ്ക്രീനിങ്, ക്യാന്‍സര്‍ ചികിത്സ, അവയവം മാറ്റിവയ്ക്കല്‍,
സന്ധി-വാത ചികിത്സ, നട്ടെല്ല് ചികിത്സ, ഒഫ്താല്‍മോളജി, ദന്ത സംരക്ഷണം,
വന്ധ്യതാ ചികിത്സ, ഓട്ടോ റൈനോലാറിംഗോളജി തുടങ്ങിയവ കൂടാതെ പരമ്പരാഗത
കൊറിയന്‍ ചികിത്സാ സമ്പ്രദായങ്ങളും ഇവിടെ ലഭ്യമാണ്.
കോസ്മറ്റിക്
ചികിത്സകളില്‍ കണ്പോള ശസ്ത്രക്രിയ, മൂക്കിന്റെ രൂപം മാറ്റാനുള്ള
ശസ്ത്രക്രിയ, ഫെയ്സ്ലിഫ്റ്റ്, സ്കിന്‍ ലൈറ്റനിങ് എന്നിവയും ചെയ്യുന്നു. 30
കൊറിയന്‍ ആശുപത്രിയില്‍ മെഡിക്കല്‍ ടൂറിസം രംഗത്തു
പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും സിയോള്‍ നാഷണല്‍ യൂണിവേഴ്സിറ്റി
ഹോസ്പിറ്റല്‍, സാംസങ് മെഡിക്കല്‍ സെന്റര്‍, അസാന് മെഡിക്കല്‍ സെന്റര്‍, യോന്‍സി
സിവിറന്സ് ഹോസ്പിറ്റല്‍ എന്നിവ പ്രധാനം. 2000 കിടക്കകളുള്ള സിവിറന്സ് ആണ്
ലോകത്തെ ഏറ്റവും വലിയ ജെസിഐ അക്രഡിറ്റഡ് ആശുപത്രി.
മലേഷ്യ- മികച്ച
ആശുപത്രികളും ഇംഗ്ലീഷ് ഭാഷയുടെ പ്രചാരവും മലേഷ്യയുടെ മെഡിക്കല്‍ ടൂറിസം
രംഗത്തിന്റെ വളര്‍ച്ചയ്ക്കു സഹായകമാകുന്നു. മേഖലയുടെ വികസനത്തിനു വേണ്ടി
സ്വകാര്യ ആശുപത്രികളുടെ സംഘടനയും കഠിന പ്രയത്നം
ചെയ്യുന്നു.
ന്യൂസിലന്‍ഡ്- മെഡിക്കല്‍ ടൂറിസ്റ്റുകള്‍ അടുത്ത കാലത്തു
മാത്രം ശ്രദ്ധിച്ചുതുടങ്ങിയ രാജ്യങ്ങളിലൊന്നാണു ന്യൂസിലന്‍ഡ്. വടക്കേ
അമേരിക്കക്കാര്‍ക്കു പ്രിയപ്പെട്ട ലക്ഷ്യസ്ഥാനമാകാന്‍ വേണ്ട എല്ലാ
ചേരുവകളും ഇവിടെയുണ്ട്. ഒന്നാം ലോകരാജ്യം, വികസിത സമ്പദ് വ്യവസ്ഥ, ആധുനിക
ചികിത്സാ സൗകര്യങ്ങള്‍, എല്ലാം ഇവിടെയുണ്ട്. ലോകനിലവാരമുള്ള ഡോക്ടര്‍മാരെ
പരമ്പരാഗതമായി ന്യൂസിലന്‍ഡ് മെഡിക്കല്‍ രംഗത്തിനു സംഭാവന ചെയ്യുന്നു.
ഗവേഷണ രംഗത്തെ സംഭാവനകളും അമൂല്യം. ഇവിടത്തെ പ്രധാന സ്വകാര്യ ആശുപത്രികള്‍
പലതും അന്താരാഷ്ട്ര അക്രഡിറ്റേഷന് നേടിയിട്ടുണ്ട്. സര്ജന്മാരിലേറെയും
വടക്കേ അമേരിക്കയിലോ പശ്ചിമ യൂറോപ്പിലോ പരിശീലനം
നേടിയവരും.
ചികിത്സാ സമ്പ്രദായങ്ങളില്‍ വടക്കേ അമേരിക്കയോടു
സമാനതകള്‍ ഏറെയാണു ന്യൂസിലന്‍ഡിന്. പക്ഷേ, ചെലവ് താരതമ്യേന വളരെ കുറവ്.
യുഎസില്‍ ഒരു ശസ്ത്രക്രിയയ്ക്ക് വേണ്ടി വരുന്നതിന്റെ 15 മുതല്‍ 20 ശതമാനം വരെ
ചെലവ് മാത്രമാണ് ഇവിടെയുണ്ടാകുന്നത്. ലോകത്തേറ്റവും സുരക്ഷിതമായ
രാജ്യങ്ങളിലൊന്നാണ് ന്യൂസിലന്‍ഡ്. വടക്കേ അമേരിക്കയുടെ പടിഞ്ഞാറന്‍
തീരത്തുനിന്ന് ഇവിടെയെത്താന്‍ 12 മണിക്കൂര്‍ വിമാനയാത്ര
മതി.
ഫിലിപ്പീന്‍സ്- 2007ല്‍ എട്ടു ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയ
മെഡിക്കല്‍ ടൂറിസം രംഗമാണു ഫിലിപ്പീന്‍സിലേത്. ഇവിടത്തെ മെഡിക്കല്‍
വിദ്യാഭ്യാസ രംഗത്തിന്റെ നിലവാരത്തിന് ഏറ്റവും നല്ല തെളിവാണ് യുഎസില്‍ ജോലി
ചെയ്യുന്ന നിരവധി ഫിലിപ്പിനോ ഡോക്ടര്‍മാര്‍. ഫിലിപ്പീന്‍സില്‍ ചികിത്സ
നേടാനുള്ള നടപടിക്രമങ്ങളാകട്ടെ, അതീവ ലളിതവും.
സിംഗപ്പൂര്‍-
ജെസിഐ അക്രഡിറ്റേഷനുള്ള ഒരു ഡസിനേലറെ ആശുപത്രികളും ഹെല്‍ത്ത്
സെന്ററുകളും സിംഗപ്പൂരിലുണ്ട്. 1997ല്‍ ലോകാരോഗ്യ സംഘടന സിംഗപ്പൂരിനെ
ഏഷ്യയിലെ ഏറ്റവു മികച്ച ആരോഗ്യരക്ഷാരംഗമുള്ള രാജ്യം എന്നു
വിശേഷിപ്പിച്ചിരുന്നു. ലോകത്തു തന്നെ ഇക്കാര്യത്തില്‍ ആറാം സ്ഥാനവും
അന്നവര്‍ക്കു നല്കപ്പെട്ടു. ഏഷ്യയില്‍നിന്നു തന്നെയുള്ള രോഗികളാമ് ഇവിടെ
ഏറെയും ചികിത്സയ്ക്കെത്തുന്നത്. കുറഞ്ഞ ചെലവും നഗരത്തിലും മികച്ച
ശുചിത്വവും പാശ്ചാത്യരെയും ഇപ്പോള്‍ ഇങ്ങോട്ട്
ആകര്‍ഷിച്ചുതുടങ്ങിയിട്ടുണ്ട്.
തായ്വാന്- അവയവങ്ങള്‍
മാറ്റിവയ്ക്കല്‍, സന്ധി മാറ്റിവയ്ക്കല്‍, മജ്ജ മാറ്റിവയ്ക്കല്‍, വന്ധ്യതാ
ചികിത്സ, പ്ലാസ്റ്റിക് സര്‍ജറി തുടങ്ങിയവയ്ക്കു പ്രശസ്തമാണു
തായ്വാന്.
തായ്ലന്ഡ്- 2005ല്‍ ബാങ്കോക്കിലെ ഒരൊറ്റ ആശുപത്രിയില്‍
ചികിത്സിച്ചത് ഒന്നര ലക്ഷം വിദേശികളെയാണ്. ഇനിയും വന്‍ വളര്‍ച്ച
പ്രതീക്ഷിക്കുന്ന മെഡിക്കല്‍ ടൂറിസം രംഗമാണ് മലേഷ്യയിലേത്. കോസ്മറ്റിക്,
അവയവങ്ങള്‍ മാറ്റിവയ്ക്കല്‍, കാര്‍ഡിയാക്, ഓര്‍ത്തോപീഡിക്
ചികിത്സകള്‍ക്കും ഡെന്റല്‍, കാര്‍ഡിയാക് ശസ്ത്രക്രിയകള്‍ക്കും
പ്രശസ്തമാണിവിടം. സ്പാ, ഫിസിയോതെറാപ്പി, മെന്റല്‍ തെറാപ്പി തുടങ്ങിയവും
ചികിത്സാ പദ്ധതികളുടെ ഭാഗം.
ഏഷ്യക്കാര്‍ തന്നെയാണ് തായ്ലന്‍ഡിലെയും
പ്രധാന മെഡിക്കല്‍ ടൂറിസ്റ്റുകള്‍. ഫ്യാതായ് ഹോസ്പിറ്റല്‍ ശൃംഖലയും 22
ഭാഷക്കാര്‍ക്കു വേണ്ടിയുള്ള ദ്വിഭാഷികളും ഇവിടെയുണ്ട്. മെഡിക്കല്‍
സ്റ്റാഫുകള്ക്കിടയില് ഇംഗ്ലീഷിനു നല്ല പ്രചാരം. മിക്ക തായ്
ഫിസിഷ്യന്മാര്ക്കും യുഎസ് പ്രൊഫഷനല്‍ സര്‍ട്ടിഫിക്കേഷനുണ്ട്.
2008ല്‍ വിമാനത്താവളങ്ങള്‍ വരെ അടച്ചിടേണ്ടി വന്ന വന്‍ രാഷ്ട്രീയ
പ്രക്ഷോഭങ്ങള്‍ കാരണം അന്താരാഷ്ട്ര ടൂറിസം മാപ്പില്‍ തായ്ലന്‍ഡിന്റെ
സ്ഥാനത്തിനു മങ്ങലേറ്റിരുന്നു. ആ രാജ്യത്തേക്കു സഞ്ചരിക്കുന്നതിനിതിരേ
യുഎസ് സര്‍ക്കാര്‍ മുന്നറിയിപ്പു നല്കിയതും
തിരിച്ചടിയായി.
യൂറോപ്പ്
സൈപ്രസ്, ജര്‍മനി, ഹംഗറി,
ലിത്വാനിയ, മാള്‍ട്ട, പോളണ്ട്, പോര്‍ച്ചുഗല്‍, ചെക്ക് റിപ്പബ്ലിക്,
സ്ലോവേനിയ, സ്പെയിന്, യുക്രെയ്ന് തുടങ്ങിയവയാണ് മെഡിക്കല്‍ ടൂറിസത്തില്‍
ശ്രദ്ധ കേന്ദ്രീകരിക്കുന്ന പ്രധാന യൂറോപ്യന്‍ രാജ്യങ്ങള്‍.
ചെക്ക്
റിപ്പബ്ലിക്- ലോക നിലവാരമുള്ള സ്പാ, മെഡിക്കല്‍ കെയര്‍ എന്നിവയില്‍
അധിഷ്ടിതമാണ് ഇവിടത്തെ മെഡിക്കല്‍ ടൂറിസം രംഗം.
ജര്‍മനി- അത്യാധുനിക
ചികിത്സാരീതികള്‍, ഉന്നത നിലവാരം, സുരക്ഷിതത്വം, വേഗത്തിലുള്ള ചികിത്സ
എന്നിവ ആഗ്രഹിക്കുന്ന വിദേശികള്‍ക്കു പ്രിയപ്പെട്ട ഇടങ്ങളിലൊന്നാണു
ജര്‍മനി. ഈ രാജ്യത്തെ ഓരോ പൗരനും ഹെല്‍ത്ത് കവറേജുണ്ട്. അതുകൊണ്ടു തന്നെ
ഇവിടത്തെ പ്രതീശീര്‍ഷ ആശുപത്രി സാന്ദ്ര യുഎസിലേതിന്റെ ഇരട്ടിയാണ്.
ആശുപത്രികളുടെ എണ്ണം കൂടുമ്പോള്‍ സ്വാഭാവികമായും രോഗികളുടെ
കാത്തിരിപ്പിനു നീളം കുറയും. ചികിത്സാച്ചെലവ് യുഎസിലേതിന്റെ പകുതി
മാത്രം.
യുഎസില്‍ ചികിത്സ തേടിയിരുന്ന മധ്യപൂര്വേഷ്യക്കാര്
സെപ്റ്റംബര്‍ 11 ആക്രമണം കഴിഞ്ഞതോടെ ചികിത്സകള്‍ക്കു ജര്‍മനിയെ സമീപിച്ചു
തുടങ്ങിയിട്ടുണ്ട്. യുഎസ് പൗരന്മാരും അവിടെ അംഗീകാരമില്ലാത്ത ചില
ചികിത്സകള്‍ക്കായി ഈ രാജ്യത്തെത്തുന്നു.
പോളണ്ട്- 2004ല്‍ യൂറോപ്യന്‍
യൂണിയനില്‍ ചേര്‍ന്നതു മുതല്‍ പോളണ്ടിന്റെ മെഡിക്കല്‍ ടൂറിസം രംഗത്തു വന്‍
കുതിപ്പാണു ദൃശ്യമാകുന്നത്.
ടര്‍ക്കി- വര്‍ഷങ്ങളായി യൂറോപ്പ്,
യുഎസ്, ഗള്‍ഫ് എന്നിവിടങ്ങളില്‍നിന്നുള്ള മെഡിക്കല്‍ ടൂറിസ്റ്റുകള്‍
ടര്ക്കിയിലെത്തുന്നു. ആധുനിക സംവിധാനങ്ങലും നിലവാരമുള്ള ചികിത്സയും
കുറഞ്ഞ ചെലവില്‍ ലഭിക്കുന്നതാണ് ഇവിടത്തെ പ്രധാന ആകര്‍ഷണം. മെഡിക്കല്‍,
കോസ്മറ്റിക് ശസ്ത്രക്രിയകള്‍ക്കായാണ് പ്രധാനമായും വിദേശികള്‍
ഇവിടെയെത്തുന്നത്. തെറാപ്യൂട്ടിക് സ്പാ വികസനമാണ് രാജ്യത്തിന്റെ അടുത്ത
ലക്ഷ്യം. മുപ്പത്തഞ്ചോളം ടര്‍ക്കിഷ് ആശുപത്രികള്‍ക്ക് ജെസിഐ അക്രഡിറ്റേഷന്
നല്‍കിയിട്ടുണ്ട്.
(തുടരും.....)