മലയാളി അസോസിയേഷന് ഓഫ് നോര്‍ത്തേണ്‍ കാലിഫോര്‍ണിയ ആതിഥേയത്വം വഹിക്കുന്ന
ഈ പരിപാടിയില്‍ ഫോമയിലെ പ്രമുഖ നേതാക്കള്‍ പങ്കെടുക്കുമെന്ന് റീജിയനല്‍
വൈസ് പ്രസിഡന്റ് ടോജോ തോമസ് അറിയിച്ചു.
സ്ഥാനമാനങ്ങള്‍ക്കായി തമ്മില്‍ തമ്മില്‍ മത്സരിക്കാതെ ഐക്യത്തിന്റെ
പ്രതീകമായി ഒറ്റകെട്ടായി നിലകൊള്ളുന്ന ഈ റീജിയണ്‍ എല്ലാവര്ക്കും ഒരു
മാത്യകയാണ്. അനേകം സംസ്ഥാനങ്ങളിലായ് പടര്‍ന്നു പന്തലിച്ചുകിടക്കുന്ന
മലയാളി കൂട്ടായ്മ്മയുടെ ഒരു കുടുംബ സംഗമമായിരിക്കും ഈ റീജിയനല്‍
മീറ്റിംഗ്്് എന്ന്്് ഫോമാ നാഷണല്‍ കമ്മിറ്റിയംഗം പന്തളം ബിജൂതോമസ്്
ആത്മവിശ്വാസത്തോടെ പറഞ്ഞു.
കിക്കോഫ്്് ഗംഭീര വിജയമാക്കുവാന്‍ “മങ്ക” 'യുടെ നേതൃത്വത്തിലുള്ള വിപുലമായ
കമ്മിറ്റി പ്രവര്‍ത്തിച്ചുവരുന്നതായി പ്രസിഡന്റ്് ബെന്‍സി അലക്സും,
സെക്രട്ടറി സിജോ പാറപ്പള്ളിയും അറിച്ചു.