ന്യൂഡല്‍ഹി/തിരുവനന്തപുരം: കേരളത്തില്‍
എല്‍.ഡി.എഫ് ഭരണവും പശ്ചിമ ബംഗാളില്‍ മമത ബാനര്‍ജിയുടെ രണ്ടാം ഊഴവും. അസമില്‍
ബി.ജെ.പി വന്‍ നേട്ടമുണ്ടാക്കുമെന്നും എക്സിറ്റ് പോള്‍ ഫലങ്ങള്‍ വ്യക്തമാക്കുന്നു.
കേരളത്തില്‍ സി.പി.എം നേതൃത്വം നല്കുന്ന എല്‍.ഡി.എഫ് നേട്ടം
കൊയ്യുമെന്നാണ് ടുഡേയ്സ് ചാണക്യ പ്രവചിച്ചിട്ടുള്ളത്. 49 ശതമാനം പേര്
അധികാരമാറ്റം ആഗ്രഹിക്കുന്നുണ്ട്. സംസ്ഥാനത്ത് എല്‍.ഡി.എഫ് 88 മുതല്‍ 101
വരെ സീറ്റു നേടുമെന്നാണ് ഇന്ത്യ ടുഡേ–ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോള്‍
ഫലം വ്യക്തമാക്കുന്നത്. യു.ഡി.എഫ് 38 മുതല്‍ 41 വരെ സീറ്റുകളില്‍ ഒതുങ്ങും.
ബി.ജെ.പിക്ക് മൂന്നു വരെയും മറ്റുള്ളവര്‍ക്ക് ഒന്ന് മുതല്‍ നാല് വരെയും
സീറ്റുകള്‍ ലഭിച്ചേക്കും. എല്‍.ഡി.എഫിന് 43 ശതമാനവും യു.ഡി.എഫിന് 35
ശതമാനവും ബി.ജെ.പിക്ക് 11 ശതമാനവും വോട്ടുകള്‍ ലഭിക്കും.
എല്‍.ഡി.എഫ് 74 മുതല്‍ 82 വരെ സീറ്റുകള്‍ നേടി അധികാരത്തിലെത്തുമെന്നാണ് സീ
വോട്ടര്‍ സര്‍വേ പ്രവചിക്കുന്നത്. യു.ഡി.എഫിന് 54 മുതല്‍ 62 വരെ
സീറ്റുകള്‍ ലഭിക്കും. എന്‍.ഡി.എക്ക് നാല് സീറ്റു വരെ ലഭിക്കുമെന്നും സീ
വോട്ടര്‍ വ്യക്തമാക്കുന്നു.
അതേസമയം, കേരളത്തില്‍ തൂക്കുസഭ വരുമെന്ന് ന്യൂസ് നേഷന്‍ സര്‍വേ പ്രവചിച്ചു.
യു.ഡിഎഫ് 70ഉം എല്‍.ഡി.എഫ് 69ഉം സീറ്റുകള്‍ നേടും. ബി.ജെ.പി ഒരു സീറ്റ്
നേടി നിര്‍ണായകമാകുമെന്നാണ് പ്രവചനം.
ബംഗാളില്‍ മമതക്ക് രണ്ടാം ഊഴം
പശ്ചിമ ബംഗാളില്‍ മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് അധികാരം
നിലനിര്‍ത്തുമെന്നാണ് എക്സിറ്റ് പോള്‍ വ്യക്തമാക്കുന്നത്. 294
മണ്ഡലങ്ങളുള്ള സംസ്ഥാനത്ത് തൃണമൂല്‍ കോണ്‍ഗ്രസ് 178 സീറ്റ് നേടുമെന്ന്
എ.ബി.പി–ആനന്ദ എക്സിറ്റ് പോള്‍ പ്രവചിക്കുന്നു. ഇടത്–കോണ്‍ഗ്രസ്
സഖ്യത്തിന് 110 സീറ്റുകളും ബി.ജെ.പിക്ക് ഒരു സീറ്റും മറ്റുള്ളവര്‍ക്ക്
അഞ്ച് സീറ്റുകളും ലഭിച്ചേക്കും.
സീ വോട്ടര്‍ സര്‍വേയിലും തൃണമൂല്‍ കോണ്‍ഗ്രസ് മുന്നിലാണ്. എക്സിറ്റ് പോള്‍
പ്രകാരം തൃണമൂല്‍ 163–171 സീറ്റുകളും സി.പി.എം 71–79, കോണ്‍ഗ്രസ് 47,
ബി.ജെ.പി നാലും സീറ്റുകള്‍ നേടും.
എന്നാല്‍, തൃണമൂല്‍ 233 മുതല്‍ 253 സീറ്റുവരെ നേടുമെന്നാണ് ഇന്ത്യ ടുഡേ
എക്സിറ്റ് പോള്‍ ഫലത്തിലുള്ളത്. 31 മുതല്‍ 58 വരെ സീറ്റുകള്‍ കോണ്‍ഗ്രസ്
ഇടത് സഖ്യത്തിന് ലഭിച്ചേക്കും. 167 സീറ്റ് നേടി മമത അധികാരം
നിലനിര്‍ത്തുമെന്ന് ടൈംസ് നൗ നടത്തിയ എക്സിറ്റ് പോള്‍ ചൂണ്ടിക്കാട്ടുന്നു.
ഇടതുപക്ഷം നില മെച്ചപ്പെടുത്തി 75 സീറ്റ് നേടിയേക്കും.
അസമില്‍ ബി.ജെ.പിക്ക് മുന്നേറ്റം
അസമില്‍ ബി.ജെ.പി നേട്ടമുണ്ടാക്കുമെന്നാണ് ഇന്ത്യ ടുഡേ–ആക്സിസ് എക്സിറ്റ്
പോള്‍ ഫലം ചൂണ്ടിക്കാട്ടുന്നത്. ബി.ജെ.പി 79–93, കോണ്‍ഗ്രസ് 26–33,
എ.ഐ.യു.ഡി.എഫ് 6–10 എന്നിങ്ങനെയാണ് സീറ്റുനില. 81 സീറ്റുമായി ബി.ജെ.പി
അധികാരത്തിലെത്തുമെന്നും ഫലം പ്രവചിക്കുന്നത്.
തമിഴ്നാട് ഡി.എം.കെ സഖ്യത്തിന്
തമിഴ്നാട്ടില്‍ ഡി.എം.കെ സഖ്യം ഭരണത്തിലേറുമെന്ന് രണ്ട് സര്‍വേ ഫലങ്ങള്‍
വ്യക്തമാക്കുന്നു!. 124 മുതല്‍ 140 വരെ സീറ്റ് നേടുമെന്നാണ് ഇന്ത്യ ടുഡേ
ആക്സിസ് സര്‍വേ പ്രവചിക്കുന്നത്. ഡി.എം.കെ സഖ്യം 114 മുതല്‍ 118 വരെ
സീറ്റുകള്‍ നേടുമെന്ന് ന്യൂസ് നേഷന്‍ ടിവി സര്‍വേ പറയുന്നു.
എ.ഐ.എ.ഡി.എം.കെക്ക് 95 മുതല്‍ 99 വരെയും ജനക്ഷേമ മുന്നണിക്ക് 14ഉം
ബി.ജെ.പിക്ക് നാലും സീറ്റുകള്‍ ലഭിച്ചേക്കും.
പുതുച്ചേരി ഡി.എം.കെകോണ്‍ഗ്രസ് സഖ്യം നേടിയേക്കും
എന്‍. രംഗസാമിയുടെ എന്‍.ആര് കോണ്‍ഗ്രസ് പിന്നിലേക്ക് പോകുമെന്നാണ്
എക്സിറ്റ് പോള്‍ ഫലങ്ങള്‍ വ്യക്തമാക്കുന്നത്. ശക്തമായ ഭരണവിരുദ്ധ വികാരം
നിലനില്‍ക്കുന്ന പുതുച്ചേരിയില്‍ ഡി.എം.കെകോണ്‍ഗ്രസ് സഖ്യത്തിന് വലിയ
പ്രതീക്ഷയുണ്ട്.