ലോസ് ആഞ്ചലസ്: അമേരിക്കന്‍ മലയാളിയുടെ സംഘടനാ ചരിത്രത്തില്‍ ആദ്യമായി ചരിത്രം കുറിച്ച ആര്.സി.സി. ബില്‍ഡിംഗ് ഫണ്ടിലേക്ക് ഫോമ വെസ്റ്റേണ്‍ റീജിയന്റെ തിളക്കമാര്‍ന്ന സഹായം.
ലോസ് ആഞ്ചലസിലെ മയൂര റസ്റ്ററന്റില്‍ സംഘടിപ്പിച്ച ചടങ്ങില്‍ വെസ്റ്റേണ്‍ റീജിയനിലെ പ്രമുഖ നേതാക്കള്‍ പങ്കെടുത്തു.
ഫോമ ആര്.സി.സി. ഫണ്ടിലേക്കുള്ള സംഭാവന തുകയുടെ ചെക്ക് ഫോമ ഉപദേശക സമിതി വൈസ് ചെയര്മാന് ജോസഫ് ഔസോയുടെ പക്കല്‍ നിന്നും ഫോമയ്ക്ക് വേണ്ടി പന്തളം ബിജു തോമസും ഈശോ സാം ഉമ്മനും കൂടി ഏറ്റുവാങ്ങി.
ജനകീയമായ പദ്ധതികളെ വിജയിപ്പിക്കുന്നതില്‍ അമേരിക്കന്‍ മലയാളികള്‍ക്ക് എന്നും മാതൃകയാവുകയാണ് ഫോമ എന്ന വലിയ സംഘടന വീണ്ടും തെളിയിച്ചിരിക്കുകയാണെന്ന് പന്തളം ബിജു തോമസ് നന്ദി പ്രകാശന വേളയില്‍ അറിയിച്ചു.
സുജ ഔസോയുടേയും ജോസഫ് ഔസോയുടേയും അടുത്ത ബന്ധുകൂടിയായ ഡോക്ടര്‍ ബാവ കൈലാത്തും കുടുംബവും 10000 ഡോളര്‍ സംഭാവനയായി തന്നു സഹായിച്ചു. ഈ ഫണ്ട് സമാഹരണത്തിന് മുഖ്യപങ്കു വഹിച്ച ഔസോ ദമ്പതികളെ ഫോമയുടെ പേരിലുള്ള പ്രത്യേകമായ അഭിനന്ദനങ്ങളും ഇതോടൊപ്പം അറിയിച്ചു.
കേരള അസോസിയേഷന് ഓഫ് ലോസ് ആഞ്ചലസ് പ്രസിഡന്റ് സോദരന് വര്‍ഗീസ്, മുന്‍ പ്രസിഡന്റ് റോഷന് പുത്തന്‍പുരയില്‍, കമ്മറ്റിയംഗമായ സുജ ഔസോ, രശ്മി നായര്‍, അനൂപ റോഷന്, ജിസി തോമസ് എന്നീ ഫോമ പ്രവര്‍ത്തകരും പങ്കെടുത്തു.