ടൊറന്റോ: മിസ് ഫൊക്കാനയ്ക്ക് മാത്രമല്ല മലയാളി മങ്കയ്ക്കും താരമൂല്യമുണ്ടെന്നു
തെളിയിച്ചുകൊണ്ട് മലയാളി മങ്ക മത്സരത്തില്‍ കാനഡയിലെ ബ്രാംപ്ടണില്‍ നിന്നുള്ള
ബിന്ദു തോമസ് മേക്കുന്നേല്‍ കിരീടം ചൂടി. ബസ്റ്റ് ടാലന്റിനുള്ള അവാര്‍ഡും നഴ്സായ
ബിന്ദുവിനു ലഭിച്ചു.
മേഴ്സി ഇലഞ്ഞിക്കലാണ് ഫസ്റ്റ് റണ്ണര്‍അപ്പ്.
പ്രേക്ഷകരെ ഏറെ ആകര്‍ഷിച്ച മത്സര ഇനമായിരുന്ന മലയാളി മങ്ക. ഒരു ഡസനിലേറെ പേര്
പങ്കെടുത്തു. ആര്‍ക്ക് സമ്മാനം കൊടുക്കണമെന്ന് വിധികര്‍ത്താക്കള്‍ക്ക് സംശയം
ഉയര്‍ത്തിയ മത്സരമായിരുന്നു ഇത്. വനിതകള്‍ തങ്ങളുടെ ജീവിതകഥകള്‍ വിവരിച്ചത്
തികച്ചും പ്രചോദനം നല്കുന്നതുമായിരുന്നു.
ഫൊക്കാന പ്രസിഡന്റ് ജോണ്‍ പി.
ജോണ്‍, സെക്രട്ടറി വിനോദ് കെയാര്‍കെ, ട്രഷറര്‍ ജോയി ഇട്ടന്‍, വനിതാ ഫോറം ചെയര്‍ ലീല
മാരേട്ട് തുടങ്ങിവര്‍ അവാര്‍ഡുകള്‍ സമ്മാനിച്ചു.
ആറു വര്‍ഷം മുമ്പ് ഹൃദയം
മാറ്റിവെച്ച ജന്നിഫര്‍ മോണ്ടി ചടങ്ങില്‍ എത്തി അവയവദാനത്തിന്റെ ആവശ്യകതയെപ്പറ്റി
സംസാരിച്ചു.