വാഷിങ്ടണ്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറണിന് യുഎസ് സന്ദര്‍ശനത്തിന് പ്രസിഡന്റ് ബറാക് ഒബാമയുടെ ക്ഷണം. സുരക്ഷ, സാമ്പത്തിക വിഷയങ്ങളില്‍ ചര്‍ച്ചകള്‍ക്കായി മാര്‍ച്ചില്‍ സന്ദര്‍ശനം നടത്താനാണ് ക്ഷണം നല്‍കിയതെന്ന് വൈറ്റ്ഹൗസ് വക്താവ് അറിയിച്ചു. ഇതു പ്രകാരം മാര്‍ച്ച് 13 ന് ദ്വിദിന സന്ദര്‍ശനത്തിന് കാമറണ്‍ എത്തുമെന്നും വൈറ്റ്ഹൗസ് കേന്ദ്രങ്ങള്‍ പറഞ്ഞു.