കൊല്ലം: സി.പി.ഐ- സി.പി.എം പോര് തുടരുന്നു. പാര്‍ട്ടി സമ്മേളനങ്ങളുടെ പേരിലാണ്
പുതിയ വാക്പയറ്റ്. സി.പി.ഐയുടേയും സി.പി.എമ്മിന്റേയും സമ്മേളനങ്ങള്‍ ഒരേ ദിവസം
സമ്മേളനം വയ്ക്കാതിരിക്കാന്‍ വിരുദ്ധ ചേരികളിലുള്ള പാര്‍ട്ടികള്‍ പോലും
ശ്രദ്ധിക്കാറുണ്ട്. അതൊരു പൊതുമര്യാദയാണ്. അതിവിടെ എന്തിനു സിപിഎം ലംഘിച്ചു
എന്നറിയില്ല. ഞങ്ങള്‍ക്ക് അതുകൊണ്ടു സമ്മേളനം നടത്താന്‍ പ്രയാസമൊന്നുമില്ലെന്ന്
സി.പി.ഐ സംസ്ഥാന സെക്രട്ടറി സി.കെ. ചന്ദ്രപ്പന് വ്യക്തമാക്കി.
ഞങ്ങളുടെ
സമ്മേളനത്തില്‍ പണത്തിന്റെ ധാരാളിത്തമില്ല. സിപിഐ എപ്പോഴും അതിന് ആകാവുന്ന
കാര്യങ്ങള്‍ ഭംഗിയായി ചെയ്യാനേ ശ്രമിക്കാറുള്ളൂ. പ്രദര്‍ശനം കൊണ്ടു വിപ്ലവ
പാര്‍ട്ടിയിലേക്ക് ആളുകളെ അധികം ആകര്‍ഷിക്കാന്‍ കഴിയില്ല.
ക്രിസ്തുവിനെക്കുറിച്ചു കമ്യൂണിസ്റ്റുകാര്‍ പറയുന്നതില്‍
തെറ്റൊന്നുമില്ല. യേശുക്രിസ്തുവിനെ രക്തസാക്ഷിയായി ചിത്രീകരിച്ചതിലും എനിക്കു
വിയോജിപ്പില്ല. എല്‍സാല്‍വഡോറിലെ കിടങ്ങുകളില്‍ ക്രിസ്തു തോക്കുമായി നിന്ന്
അമേരിക്കന്‍ സാമ്രാജ്യത്വത്തോടു പോരാടുന്നതു താന്‍ കണ്ടു എന്നു ഫിഡല്‍ കാസ്ട്രോ
ഭംഗിയായി പറഞ്ഞിട്ടുണ്ട്. അന്ത്യഅത്താഴ ചിത്രം വികലമാക്കിയതിനോടാണു
വിയോജിപ്പെന്നും ചന്ദ്രപ്പന് പറഞ്ഞു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല