ന്യൂയോര്‍ക്ക്: ടൊറന്റോ കണ്‍വന്‍ഷനില്‍ വച്ചു മാറ്റിവച്ച ഫൊക്കാന ജനറല്‍ബോഡി യോഗവും
ഭാരവാഹികളുടെ തെരഞ്ഞെടുപ്പും ഒക്ടോബര്‍ 15-നു ഫിലഡല്ഫിയയില് വച്ചു നടത്തുമെന്നു
ജനറല്‍ സെക്രട്ടറി വിനോദ് കെയാര്‍കെ പത്രക്കുറിപ്പില്‍ അറിയിച്ചു.
ക്രൗണ്‍
പ്ലാസ ഹോട്ടലില്‍ രാവിലെ 11 മണിക്ക് യോഗം ആരംഭിക്കും. ജൂലൈ 3-ന് ടൊറന്റോ
കണ്‍വന്‍ഷനില്‍ പൂര്‍ണ്ണമാകാതിരുന്ന നടപടികള്‍ പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം.
സമ്മേളനം കാനഡയില്‍ വച്ചു നടത്താന്‍ പ്രായോഗിക വിഷമതകള്‍ ഉള്ളതുകൊണ്ടാണ് ഫിലഡല്‍ഫിയ
വേദിയായി തെരഞ്ഞെടുത്തത്.
പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന തമ്പി
ചാക്കോയും, സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്ന ടോമി കോക്കാട്ടും (കാനഡ) തീയതി
പ്രഖ്യാപിച്ചതിനെ സ്വാഗതം ചെയ്തു.
പ്രസിഡന്റ് സ്ഥാനത്തേക്ക് തമ്പി
ചാക്കോയ്ക്ക് എതിരേ മാധവന് ബി. നായര്‍, സെക്രട്ടറി സ്ഥാനത്തേക്ക് ഫിലിപ്പോസ്
ഫിലിപ്പ് എന്നിവര്‍ മത്സരിക്കുന്നു.
സമവായത്തിലൂടെ സ്ഥാനാര്‍ത്ഥികളെ കണ്ടെത്തി
ഇലക്ഷന് ഒഴിവാക്കാന്‍ ശ്രമം നടക്കുന്നുണ്ടെങ്കിലും അതു വിജയിക്കാനുള്ള സാധ്യത
കുറവാണെന്നാണ് അറിയുന്നത്. "നാമ'ത്തിനു ഫൊക്കാനയില്‍ അംഗത്വം നല്‍കിയതിനെ
ചൊല്ലിയുള്ള തര്‍ക്കങ്ങളും തുടരുന്നു.
address
Crowne Plaza hotel, 4700 E Street Road, Feasterville-Trevose, PA-19053 (215) 364-2000