വിലക്ക് നീങ്ങി; സ്നേഹല്‍ പ്രധാന് രാജ്യാന്തര ക്രിക്കറ്റില്‍ കളിക്കും
Published on 09 February, 2012
ദുബായ്: ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിലെ ബോളര്‍ സ്നേഹല്‍ പ്രധാന് വീണ്ടും
രാജ്യാന്തര ക്രിക്കറ്റില്‍ പന്തെറിയാം. സ്നേഹലിന്റെ ബോളിങ് ആക്ഷന്‍ നിയമ വിധേയമായ
വിധം പരിഷ്കരിച്ചതായി ഐസിസി അറിയിച്ചു. കഴിഞ്ഞ ജൂണില്‍ ഇംഗ്ലണ്ടിനെതിരേയുള്ള ഏകദിന
മല്‍സരത്തിനിടെയാണ് സ്നേഹലിന്റെ ബോളിങ് ആക്ഷനെക്കുറിച്ച് അംപയര്‍മാര്‍
റിപ്പോര്‍ട്ടു ചെയ്തത്.
ഐസിസി നടത്തിയ പരിശോധനയില്‍ അനുവദനീയമായതിലും
കൂടുതല്‍ കൈ വളയ്ക്കുന്നതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് രാജ്യാന്തര
മല്‍സരങ്ങളില്‍ പന്തെറിയുന്നതില്‍ നിന്ന് വിലക്കിയിരുന്നു. പുതിയ
തീരുമാനത്തെത്തുടര്‍ന്ന് രാജ്യാന്തര ക്രിക്കറ്റില്‍ തുടര്‍ന്നും പുണെയില്‍
നിന്നുള്ള താരത്തിനു ബോള്‍ ചെയ്യാം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല