ഡാളസ്: രോഗികളെ പെട്ടെന്നുആശുപത്രിയിലെത്തിക്കാന് ഹെലികൊപ്ടര്‍ സര്‍വീസ്
കൊച്ചിയിലേക്കും. അമേരിക്കയില്‍ ലഭിക്കുന്ന അതേ സൗകര്യം ഇതാദ്യമായി
ദക്ഷിണേന്ത്യയിലും ലഭ്യമാക്കുന്നത്ഡാലസിലുള്ള മെഡ്-ട്രാന്‍സ്
കോര്പറെഷനാണു്.
എയര്‍ മെഡിക്കല്‍ ഗ്രൂപ്പ്,കൊച്ചി, ബാംഗ്ലൂര്‍, ഹൈദരബാദ്, ചെന്നൈ തുടങ്ങിയ
പ്രധാന സിറ്റികള്‍ കേന്ദ്രീകരിച്ച് ആരംഭിക്കുന്ന ഇന്റര്‍നാഷണല്‍ എയര്‍
ആംബുലന്‍സ് സര്‍വ്വീസിന്റെ ഉല്‍ഘാടനം ഡാളസ്സില്‍ നിര്‍വ്വഹിച്ചു.
തിങ്കളാഴ്ച ഡാളസ് ഗ്രാന്റ് പ്രിയ്റി എയര്‍ബസ് ഹെലികോപ്റ്റ്ഴേസ്
സമുച്ചയത്തില്‍ പ്രത്യേകം ക്ഷണിതാക്കളുടെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങില്‍
എയര്‍ മെഡിക്കല്‍ ഗ്രൂപ്പ് സി.ഇ.ഒ. ഫ്രഡ് ബട്ട്റല് അദ്ധ്യക്ഷത വഹിച്ചു.
ഒമ്പതുവര്‍ഷമായി പ്രധാന സൗത്ത് ഇന്ത്യന്‍ സിറ്റികളില്‍ ആധുനിക
സജ്ജീകരണകളോടെ എമര്‍ജന്‍സി മെഡിക്കല്‍ സഹായം നല്‍കുന്നതിന് എയര്‍
ആംബുലന്സ്ആരംഭിക്കുന്നതിനെ കുറിച്ചു നടത്തിയ പഠനങ്ങളുടെ അനന്തരഫലമാണ്
ഇങ്ങനെഹെലികോപ്റ്റര് സൗകര്യം ഏര്‍പ്പെടുത്തുവാന്‍ പ്രചോദനം നല്‍കിയതെന്ന്
ഫ്രഡ് പറഞ്ഞു.
മൂന്ന് എമര്‍ജന്‍സി ഹെലികോപ്റ്ററുകളാണ് ഇന്ത്യയിലേക്ക് അയക്കുന്നത്. ഇത്
നവംബര്‍ ആദ്യം പ്രവര്‍ത്തനം ആരംഭിക്കും. ദൂരെയുള്ള രോഗികളെ കൊണ്ടു വരാന്‍
മെഡിക്കല്‍ സംവിധാനവും സ്റ്റാഫും ഹെലികൊപ്ടറിലുണ്ടാവും. പ്രധാന
ആശുപത്രികള്‍, ഹോട്ടലുകള്‍ എന്നിവയുമായി കമ്പനി ഇതിനകം സഹകരണ കരാര്‍
ഉണ്ടാക്കിയുിട്ടുണ്ട്. ആശുപത്രികളുടെ ഒരു മൈ ല്‍ ദൂരെരോഗികളെ എത്തിക്കും.
ആശുപത്രി കോമ്പൗണ്ടില്‍ സൗകര്യമുണ്ടെങ്കില്‍ അവിടെ തന്നെ എത്തിക്കാം.
ഇന്‍ഷുറന്‍സ് മാത്രുകയിലാണ് ഇത് പ്രവര്‍ത്തിക്കുക. 300 ഡോളര്‍ (ഏകദേശം
20000 രുപ) ഒരു വര്‍ഷത്തേക്കു കൊടുത്താല്‍ നാലംഗ കുടുംബത്തിനു എയര്‍
ആംബുലന്‍സ് അടിയന്തര ഘട്ടത്തില്‍ ഉപയോഗിക്കാം.ശസ്ത്രക്രിയക്കും മറ്റും
പോകുന്നവര്‍, സ്ഥിരമായി മെഡിക്കല്‍ സെവനം ആവശ്യമുള്ളവര്‍
തുടങ്ങിയവര്‍ക്കൊക്കെ കൂടുതല്‍ പ്രയോജനപ്പെടും.
അവിതാര് എയര്‍ റസ്ക്യൂ മാനേജിങ്ങ് ഡയറക്ടര്‍ അരുണ്‍ ശര്‍മ്മ കേരളത്തില്‍ നടപ്പാക്കുന്ന പദ്ധതികളെകുറിച്ചു വിശദീകരിച്ചു.
രാവിലെ 11 മണിയോടെ എയര്‍ബസ് ഹെലികോപ്റ്റേഴ്സ് ഡെലിവറി സെന്ററില്‍
എത്തിചേര്‍ന്ന അതിഥികളെനോര്ത്ത് അമേരിക്കാ റീജിയണ്‍ പ്രസിഡന്റ് ക്രിസ്
എമേഴ്സണ്‍ സ്വാഗതം ചെയ്തു.
നാലു മുതല്‍ 6 മില്യണ്‍ വരെ വിലമതിക്കുന്ന ആംബുലന്‍സ് ഹെലികോപ്റ്ററുകള്‍
ആദ്യമായി സൗത്ത് ഇന്ത്യന്‍ സിറ്റികളിലാണ് സര്‍വ്വീസ് നടത്തുകയെന്നും,
തുടര്‍ന്ന് ഇന്ത്യയിലെ മറ്റു പ്രധാന സിറ്റികളിലേക്കും പ്രവര്‍ത്തനം
വ്യാപിപ്പിക്കുമെന്നും മാനേജിങ്ങ് ഡയറക്ടര്‍ അരുണ്‍ ശര്‍മ്മ പറഞ്ഞു.
ഡാളസ് ഫോര്ട്ട്വര്ത്തില് എയര്‍ മെഡിക്കല്‍ ഗ്രൂപ്പിന്റെ
പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുന്നതു ചങ്ങനാശേരിക്കാരനായഫിലിപ്പ്
ദേവസ്യയാണ്. ഈ പദ്ധതി ലാഭകരമായി പ്രവര്‍ത്തിക്കാന്‍ ആവശ്യമായ അംഗങ്ങളെ
ഇന്ത്യയില്‍ ലഭിക്കുമെന്നു കരുതുന്നതായി അദ്ധേഹം പറഞ്ഞു.പ്രായമായ
മാതാപിതാക്കളും മറ്റും നാട്ടിലുള്ള അമേരിക്കയിലെ ഇന്ത്യാക്കാര്‍ക്കും ഇത്
പ്രയോജനകരമാകും. താരതമ്യേന നഗരങ്ങള്‍ അടുത്തു കിടക്കുന്നു എന്ന
പശ്ചാത്തലത്തിലാണ് ദക്ഷിണേന്ത്യയില്‍ പദ്ധതി ആദ്യം തുടങ്ങുന്നത്. ഇത്തരമൊരു
സംവിധാനം ഇപ്പോള്‍ ഇന്ത്യയിലില്ല. ഇപ്പോള്‍ എയര്‍ ആംബുലന്‍സ് ലഭിക്കാന്‍
10-12 ലക്ഷം രൂപ കൊടുക്കണമെന്നതാണു സ്ഥിതി.
ഉല്‍ഘാടന ചടങ്ങിനുശേഷം മൈക്ക് പ്ലാറ്റ് ഫലകങ്ങള്‍ വിതരണം ചെയ്തു.
ഡാളസ് ഫോര്‍ട്ട് വര്‍ത്തിലെ വിവിധ വാര്‍ത്താ ചാനലുകളില്‍ നിന്നുള്ള
പ്രതിനിധികള്‍ക്കൊപ്പം ഇന്ത്യ പ്രസ്ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കാ
ഡിഎഫ്.ഡബ്ലൂ (ഡിഎഫ്ഡബ്ലൂ) യൂണി. പ്രസിഡന്റ് ബിജിലി ജോര്‍ജ്ജ്, നാഷണല്‍
സെക്രട്ടറി പി.പി.ചെറിയാന്, കൈരളി ടി.വി.യെ പ്രതിനിധീകരിച്ചു ജോസ്
പ്ലാക്കാട്ട് എന്നിവരും ചടങ്ങുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് പ്രത്യേക
ക്ഷണിതാക്കളായി എത്തി.
കേരളത്തില്‍ ആരംഭിക്കുന്ന മെഡിക്കല്‍ ആംബുലന്‍സ് സര്‍വീസ്
സാധാരണക്കാര്‍ക്ക് കൂടെ ലഭ്യമാക്കുന്നതിനുള്ള നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക്
മറുപടിയായി ഫിലിപ്പ് ദേവസ്യ പറഞ്ഞു.
അമേരിക്കയില്‍ പരിശീലനം ലഭിച്ച ഇന്ത്യയില്‍ നിന്നുള്ള ആറു പൈലറ്റുമാരാണ്
ഹോലികോപ്റ്ററിന്റെ നിയന്ത്രണം ഏറ്റെടുക്കുകയെന്നും ദേവസ്യ പറഞ്ഞു.
ഔദ്യോഗീക പരിപാടികളോടനുബന്ധിച്ചു എയര്‍ബസ് ഹെലികോപ്റ്റേഴ്സിന്റെ വിവിധ
നിര്‍മ്മാണ ഘട്ടങ്ങളും, പ്രവര്‍ത്തനരീതികളും ആതിഥികള്‍ക്ക് നേരിട്ട്
സന്ദര്‍ശിക്കുന്നതിനുള്ള ക്രമീകരണങ്ങളും ഇവിടെ ഒരുക്കിയിരുന്നു.