പാളത്തില്‍ കൂടുതല്‍ തകരാറുകള്‍; ട്രെയിനുകളുടെ വേഗത കുറയ്ക്കാന്‍ നിര്‍ദേശം
Published on 30 August, 2016
കൊച്ചി: പാളത്തില്‍ കൂടുതല്‍ തകരാറുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന്
എറണാകുളത്തിനും ഷൊര്‍ണൂരിനും മധ്യേ ട്രെയിനുകളുടെ വേഗത കുറയ്ക്കാന്‍
നിര്‍ദേശം. മണിക്കൂറില്‍ മുപ്പത് കിലോമീറ്റര്‍ വേഗത്തില്‍ ഓടാനാണ്
നിര്‍ദേശം.
പാളത്തിലെ തകരാറുകള്‍ പരിഹരിക്കണമെന്നും വിള്ളലുള്ള മേഖലകളില്‍ വേഗത
കുറച്ച് ഓടിക്കണമെന്നും സെക്ഷന്‍ എഞ്ചിനീയര്‍മാര്‍ അതാത് സ്റ്റേഷന്
മാസ്റ്റര്‍ക്ക് നിര്‍ദേശം നല്കി.
ട്രെയിനുകളുടെ വേഗത കുറയ്ക്കുന്നത് യാത്രക്കാരെ വളരെയധികം ബാധിക്കും.
ട്രെയിന്‍ സര്‍വീസുകള്‍ മൂന്നു മണിക്കൂര്‍ വരെ വൈകാനും ഇത് കാരണമാകും.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല