സിപിഎം കോട്ടയം ജില്ലാ കമ്മിറ്റി അംഗം കെ.എസ്.കൃഷ്ണന്‍കുട്ടി നായര്‍ നിര്യാതനായി
Published on 10 February, 2012
കോട്ടയം: സിപിഎം കോട്ടയം ജില്ലാ കമ്മിറ്റി
അംഗവും 2006ലെ നിയമസഭാതെരഞ്ഞെടുപ്പില്‍ ഏറ്റുമാനൂരിലെ എല്‍ഡിഎഫ്
സ്ഥാനാര്‍ഥിയുമായിരുന്ന അഡ്വ.കെ.എസ്.കൃഷ്ണന്‍കുട്ടി നായര്‍ (47)
നിര്യാതനായി. സംസ്കാരം ശനിയാഴ്ച കോട്ടയത്ത്. രക്താര്‍ബുദത്തെ തുടര്‍ന്ന്
ഇന്നു രാവിലെ 11.40ന് തിരുവനന്തപുരം റീജണല്‍ കാന്‍സര്‍ സെന്ററിലായിരുന്നു
അന്ത്യം.
നാല് മാസമായി ചികിത്സയിലായിരുന്നു. കിടങ്ങൂര്‍ സര്‍വീസ് സഹകരണ ബാങ്ക്
ഡയറക്ടര്‍ ബോര്‍ഡ് അംഗവും പാലാ ബാറിലെ അഭിഭാഷകനുമാണ്. കിടങ്ങൂര്‍
കട്ടച്ചിറ കുന്നത്ത് കുടുംബാംഗമാണ്. ഇപ്പോള്‍ കോട്ടയത്ത മാണിക്കുന്നത്ത്
വീട്ടിലാണ് താമസം. രാജലക്ഷ്മിയാണ് ( ഇറിഗേഷന്‍ വകുപ്പ് ക്വാളിറ്റി
കണ്ട്രോള് ഓഫീസ് കോട്ടയം) ഭാര്യ. മക്കള്‍ : ഗൗരി, ഗൗതം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല