മാര്‍ത്തോമ്മാ ചര്‍ച്ച് ഓഫ് ഡാളസ് ഫാര്‍മേഴ്സ് ബ്രാഞ്ച് യുവജനസഖ്യത്തിന്റെ ആഭിമുഖ്യത്തില്‍ 2016 ലെ വാര്‍ഷീക കണ്വെന്ഷന് ഒക്ടോബര്‍ 14, 15, 16 തീയ്യതികളില്‍ നടത്തപ്പെടുന്നതാണ്. വെള്ളി, ശനി ദിവസങ്ങളില്‍ വൈകുന്നേരം 6.30 മുതല്‍ 9 വരെയാണ് യോഗങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. ഞായറാഴ്ച വിശുദ്ധ കുര്‍ബാനയോടൊപ്പം കണ്‍വെന്‍ഷന്റെ സമാപന പ്രസംഗവും ഉണ്ടായിരിക്കുന്നതാണ്. ഈ ദിവസങ്ങളില്‍ യുവജനസഖ്യത്തിന്റെ നേതൃത്വത്തില്‍ ഗാനശുശ്രൂഷകള്‍ ഉണ്ടായിരിക്കുന്നതാണ്.
ഇടവക വികാരിമാരായ റവ.സജി.പി.സി., റവ.മാത്യു ശാമുവേല്‍ എന്നിവര്‍ കണ്‍വെന്‍ഷനു നേതൃത്വം നല്‍കും. പ്രസിദ്ധ കണ്വെന്ഷന് പ്രസംഗകനും ധ്യാനചിന്തകനുമായ റവ.സി.ജെ. തോമസ് മുഖ്യ പ്രഭാഷണം നടത്തുന്നതാണ്.
വിഷയം: 'അനുതാപവും പുതുക്കവും' തിരുവചനം ശ്രവിച്ച് ആത്മീയ പുതുക്കം പ്രാപിച്ച് അനുഗ്രഹീതരാകുവാന്‍ ഏവരെയും സാദരം ക്ഷണിച്ചുകൊള്ളുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക.
ഇടവക വികാരിമാര്‍: റവ.സജി പി.സി.- 214 412 7951
റവ.മാത്യു ശാമുവേല്‍-972-975-7468
കണ്‍വീനര്‍: ജേക്കബ് സി വര്‍ഗീസ് -817-521-3519
സെക്രട്ടറി: റ്റോബിന്‍ മാത്യു-214- 518-9509
റിപ്പോര്‍ട്ട്: ജേക്കബ് സി. വര്‍ഗ്ഗീസ്(കൊട്ടാരക്കര)