പാലാ: കാരുണ്യത്തിന്റെ പ്രതീകമാണ് മദര്‍ തെരേസയെന്ന് പാലാ ബിഷപ് മാര്‍ ജോസഫ്
കല്ലറങ്ങാട്ട് പറഞ്ഞു. സുവിശേഷത്തിന്റെ വ്യാഖ്യാനമാണ് കരുണ. ആ കരുണയുടെ
മനുഷ്യരൂപമാണ് മദര്‍ തെരേസ. പാലാ രൂപതയില്‍ ആദ്യമായി കയ്യൂര്‍ ക്രിസ്തുരാജ്
പള്ളിയില്‍ മദര്‍ തെരേസയുടെ തിരുശേഷിപ്പ് പ്രതിഷ്ഠിച്ച്
സംസാരിക്കുകയായിരുന്നു ബിഷപ്. മനുഷ്യനില്‍ ദൈവത്തെ ദര്‍ശിച്ച
വ്യക്തിയായിരുന്നു മദര്‍ തെരേസ. കാരുണ്യത്തിന്റെ ഈ വര്‍ഷത്തില്‍ മദര്‍
തെരേസയുടെ വിശുദ്ധ പദവി ദൈവനിയോഗമാണ്. തിരുശേഷിപ്പുകള്‍
സ്ഥാപിക്കുമ്പോള്‍ രണ്ടായിരം വര്‍ഷത്തെ ക്രൈസ്തവപാരമ്പര്യത്തോട് സഭ
ചേര്‍ന്നുനില്‍ക്കുകയാണ്.
തിരുശേഷിപ്പുകള്‍ സ്ഥാപിക്കുന്നിടം
തീര്‍ത്ഥാടനകേന്ദ്രമാണ്. മദര്‍ തെരേസയുടെ അസ്ഥിയുടെ അംശമാണ് കയ്യൂര്‍
പള്ളിയിലെ തിരുശേഷിപ്പ്. തിരുശേഷിപ്പു പ്രദക്ഷിണത്തിന് മാര്‍ ജോസഫ്
പള്ളിക്കാപറമ്പില്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു. മാര്‍ ജോസഫ്
കല്ലറങ്ങാട്ട് വി. കുര്‍ബാന അര്‍പ്പിച്ചു. മോണ്‍ ജോസഫ് കൊല്ലംപറമ്പില്‍, ഫാ.
മൈക്കിള്‍ നരിക്കാട്ട്, ഫാ. മൈക്കിള്‍ വട്ടപ്പലം, ഫാ. ഗര്‍വ്വാസീസ്
ആനിത്തോട്ടം എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു. തുടര്‍ന്ന് മദര്‍
തെരേസയോടുള്ള നൊവേന നടന്നു. എല്ലാ ശനിയാഴ്ചകളിലും മദര്‍ തെരേസയുടെ നൊവേന
കയ്യൂര്‍ പള്ളിയില്‍ ഉണ്ടായിരിക്കുമെന്ന് വികാരി ഫാ. ജോസഫ് വടക്കേമംഗലത്ത്
അറിയിച്ചു.
വി.മദര്‍തെരേസയുടെ തിരുശേഷിപ്പ് കയ്യൂര്പള്ളിയില്
പ്രതിഷ്ഠിച്ചു
പാലാ: കനിവിന്റെ മാലാഖ മദര്‍തെരേസയുടെ തിരുശേഷിപ്പ്
കയ്യൂര്‍ ക്രിസ്തുരാജ് പള്ളിയില്‍ സ്ഥാപിച്ചു. മൂന്നുതരത്തിലുള്ള
റെലിക്കുകളില് ഒന്നാം നിരയില്‍ പെട്ട തിരുശേഷിപ്പാണ് കയ്യൂരില്‍
പ്രതിഷ്ഠിച്ചത്. പാലാ രൂപതയില്‍ ആദ്യമായാണ് ഇത്തരത്തില്‍ മദറിന്റെ
തിരുശേഷിപ്പ് സ്ഥാപിക്കപ്പെടുന്നത്. പാലാ ബിഷപ്പ് ഹൗസില്‍ നിന്ന് നിരവധി
വാഹനങ്ങളുടെ അകമ്പടിയോടെയാണ് തിരുശേഷിപ്പ് പ്രയാണം ആരം‘ിച്ചത്.
ചടങ്ങുകളില്‍ ജോസ് കെ. മാണി എം.പി., പി.സി. ജോര്‍ജ് എം.എല്‍.എ., വിവിധ
സമുദായങ്ങളെ പ്രതിനിധീകരിച്ച് എന്‍. എസ്.എസ്. ഡയറക്ടര്‍ ബോര്‍ഡംഗം
സി.പി. ചന്ദ്രന്‍നായര്‍, എസ്.എന്‍.ഡി.പി. യോഗം ഡയറക്ടര്‍ ബോര്‍ഡംഗം
പി.എസ്.ശാര്‍ങ്ധരന്‍, മീനച്ചില്‍ ഹിന്ദുസംഗമം ഉപാദ്ധ്യക്ഷന്‍
രവീന്ദ്രനാഥ്, മരിയസദനം ഡയറക്ടര്‍ സന്തോഷ്, മഹാത്മാഗാന്ധി ഫൗണ്ടേഷന്
ചെയര്മാന് എബി. ജെ. ജോസ്് പാലാ ബ്ലഡ് ഫോറം കണ്‍വീനര്‍ ഷിബു തെക്കേമറ്റം,
തുടങ്ങിയ നിരവധി പ്രമുഖര്‍ തിരുശേഷിപ്പിനുമുമ്പില് പുഷ്പാര്‍ച്ചന നടത്തി.
പാലാ, പ്രവിത്താനം, ഉള്ളനാട് വഴിയാണ് തിരുശേഷിപ്പ് പ്രയാണം കയ്യൂര്‍
ക്രിസ്തുരാജ് ദൈവാലയത്തില്‍ എത്തിച്ചേര്‍ന്നത്. തിരുശേഷിപ്പ്
പ്രയാണത്തിനും പ്രതിഷ്ഠയ്ക്കും കയ്യൂര്‍ പള്ളി വികാരി ഫാ. ജോസഫ്
വടക്കേമംഗലത്ത്, കെ.സി.വൈ.എം. പാലാ രൂപത ഡയറക്ടര്‍ ഫാ. ജോസഫ്
ആലഞ്ചേരി, ട്രസ്റ്റിമാരായ ജോജോ വറവുങ്കല്‍, ജോര്‍ജ്
കാഞ്ഞിരത്തുംകുന്നേല്‍, ബിജോ അടയ്ക്കാപ്പാറ, കെ.സി.വൈ.എം. പാലാരൂപതാ
പ്രസിഡന്റ് ജിനു മാത്യു മുട്ടപ്പള്ളില്‍, ജനറല്‍ സെക്രട്ടറി അമല്‍ ജോര്‍ജ്,
അഞ്ജു ട്രീസ, ആല്ബിന് ഞായര്‍കുളം, അനില്‍ പുത്തന്‍പുര, അഞ്ജന സന്തോഷ്, ജോണ്‍സ്
ജോസ്, സെബാസ്റ്റ്യന്‍ എന്നിവര്‍ നേതൃത്വം നല്കി.
കയ്യൂര്‍ ക്രിസ്തുരാജ് പള്ളിയില്‍ വി. മദര്‍ തെരേസയുടെ തിരുശേഷിപ്പ് മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് ചേര്‍ന്ന് പ്രതിഷ്ഠിക്കുന്നു.
പാലാ ബിഷപ്സ് ഹൗസില്‍ നിന്ന് ആരംഭിച്ച വി. മദര്‍ തെരേസയുടെ തിരുശേഷിപ്പുപ്രയാണത്തിനു മുമ്പില്‍ വിവിധ മതസമുദായനേതാക്കള് പുഷ്പം അര്‍പ്പിക്കുന്നു.
വി. മദര്‍ തെരേസയുടെ തിരുശേഷിപ്പിനുമുമ്പില് പ്രാര്ത്ഥനാകര്മ്മത്തിന് മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍ നേതൃത്വം നല്കുന്നു. ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്,ജോസ് കെ. മാണി എം.പി., പി.സി. ജോര്‍ജ് എം.എല്‍.എ., വിവിധ സമുദായങ്ങളെ പ്രതിനിധീകരിച്ച് എന്‍. എസ്.എസ്. ഡയറക്ടര്‍ ബോര്‍ഡംഗം സി.പി. ചന്ദ്രന്‍നായര്‍, എസ്.എന്‍.ഡി.പി. യോഗം ഡയറക്ടര്‍ ബോര്‍ഡംഗം പി.എസ്.ശാര്‍ങ്ധരന്‍, മീനച്ചില്‍ ഹിന്ദുസംഗമം ഉപാദ്ധ്യക്ഷന്‍ രവീന്ദ്രനാഥ്, മരിയസദനം ഡയറക്ടര്‍ സന്തോഷ്, മഹാത്മാഗാന്ധി ഫൗണ്ടേഷന് ചെയര്മാന് എബി. ജെ. ജോസ്് പാലാ ബ്ലഡ് ഫോറം കണ്‍വീനര്‍ ഷിബു തെക്കേമറ്റം,മോണ്‍ ജോസഫ് കൊല്ലംപറമ്പില്‍,കെ.സി.വൈ.എം. പാലാ രൂപത ഡയറക്ടര്‍ ഫാ. ജോസഫ് ആലഞ്ചേരിഎന്നിവര്