Image

സുഷമ സ്വരാജ്‌ ന്യുയോര്‍ക്കില്‍ ; നാളെ യുഎന്‍ പൊതുസമ്മേളനത്തില്‍ പ്രസംഗിക്കും

Published on 25 September, 2016
സുഷമ സ്വരാജ്‌  ന്യുയോര്‍ക്കില്‍ ; നാളെ യുഎന്‍ പൊതുസമ്മേളനത്തില്‍ പ്രസംഗിക്കും
ന്യൂയോര്‍ക്ക്‌: യുഎന്‍ പൊതുസമ്മേളനത്തില്‍ പങ്കെടുക്കാനായി വിദേശകാര്യമന്ത്രി സുഷമ സ്വരാജ്‌ ന്യുയോര്‍ക്കിലെത്തി. സുഷമ നാളെ  യുഎന്‍ സമ്മേളനത്തില്‍ പ്രസംഗിക്കും. 

 പാക്‌ തീവ്രവാദ നിലപാടുകളെ ശക്തമായിപ്രസംഗത്തില്‍ അവര്‍ വിമര്‍ശിക്കും. ഭാരതം നേരിടുന്ന ഭീകരാക്രമണ ഭീഷണിയുടെ കാര്യത്തില്‍ പാക്കിസ്ഥാനൊഴികെ എല്ലാ രാജ്യങ്ങളും പിന്തുണ അറിയിക്കുകയും ചെയ്‌ത സാഹചര്യത്തില്‍ സുഷമയുടെ പ്രസംഗത്തിനായി ഏവരും കാതോര്‍ത്തിരിക്കുകയാണ്‌.

പാക്കിസ്ഥാന്റെ ഭീകരവാദ പ്രവര്‍ത്തനങ്ങളെ കുറിച്ച്‌ യു.എന്നില്‍ വിവിധ രാജ്യങ്ങളുമായി നടത്തിയ ഉഭയകക്ഷി ചര്‍ച്ചകളിലും ഭാരത നിലപാടിന്‌ അംഗീകാരം ലഭിച്ചിട്ടുണ്ട്‌. ലാറ്റിന്‍ അമേരിക്കന്‍ കരീബിയന്‍ രാഷ്ട്രസമൂഹങ്ങളും സാര്‍ക്ക്‌ രാജ്യങ്ങളും ഭാരതത്തിന്റെ നിലപാടാണ്‌ ശരിയെന്ന്‌ വ്യക്തമാക്കി രംഗത്തെത്തിയിരുന്നു. ശ്രീലങ്ക അടക്കമുള്ള രാജ്യങ്ങള്‍ ഭാരതം ഭീകരതയുടെ ഇരയാണെന്ന നിലപാടാണു സ്വീകരിച്ചത്‌. അതുകൊണ്ടു തന്നെ തന്നെ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്‌ അതി ശക്തമായ മറുപടിയാകും നല്‍കുക.

അതേസമയം കശ്‌മീര്‍ പ്രശ്‌നത്തില്‍ പാക്കിസ്ഥാനു കനത്ത ആഘാതം നല്‍കി യുഎന്‍ പൊതുസഭയില്‍ ഒരു രാജ്യവും പാക്കിസ്ഥാന്റെ നിലപാടിനെ പിന്തുണയ്‌ക്കാന്‍ തയ്യാറായിട്ടില്ല.  ഭാരതം നേരിടുന്ന ഭീകരാക്രമണ ഭീഷണിയുടെ കാര്യത്തില്‍ പാക്കിസ്ഥാനൊഴികെ എല്ലാ രാജ്യങ്ങളും ഭാരതത്തിന്‌ പിന്തുണ അറിയിക്കുകയും ചെയ്‌തിട്ടുണ്ട്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക