ന്യൂദല്‍ഹി: പക്ഷിപ്പനി തടയാന്‍ സംസ്ഥാനങ്ങള്‍ അതീവജാഗ്രത
പാലിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്കി. ഇതുസംബന്ധിച്ച്
സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്ക് കേന്ദ്ര കൃഷിമന്ത്രാലയവും ഫോറസ്റ്റ്
പ്രിന്‍സിപ്പല്‍ സെക്രട്ടറിമാര്‍ക്ക് കേന്ദ്ര വനം,പരിസ്ഥിതി മന്ത്രാലയം
കത്തയച്ചു.
പക്ഷിപ്പനി പരത്തുന്ന എച്ച് 5 എന്‍8 വൈറസുകള്‍ ദല്‍ഹിയിലും മധ്യപ്രദേശിലും
കേരളത്തിലും സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയത്. ദല്‍ഹിയിലെ രണ്ടും ഗ്വാളിയാറിലെ ഒരു മൃഗശാലയിലുമാണ് പക്ഷികള്‍ കൂട്ടത്തോടെ
ചത്തത്. അതേസമയം വന്യജീവി സങ്കേതങ്ങളില്‍ നിന്നും ഇത്തരം റിപ്പോര്‍ട്ടുകള്‍
ഇതുവരെ കിട്ടിയിട്ടില്ലെന്ന് കേന്ദ്ര വനം,പരിസ്ഥിതി മന്ത്രാലയം അറിയിച്ചു.