തെലുങ്ക് താരം നാനിയുടെ പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് ഇന്നാരംഭിച്ചു. നവാഗത സംവിധായകന് ശിവ നിര്‍വാണയുടെ ഇനിയും പേരിടാത്ത ചിത്രത്തിലാണ് നാനി നായകവേഷത്തിലെത്തുന്നത്. നടി നിവേദ തോമസാണ് ഈ ചിത്രത്തില്‍ നാനിയുടെ നായികയായെത്തുന്നത്. ഡിവിവി എന്റര്ടെയ്ന്മെന്റ്സിന്റെ ബാനറില്‍ ഡിവിവി ധനയ്യയാണ് നിര്‍മ്മാണം നിര്‍വ്വഹിക്കുന്നത്.
അതേസമയം ത്രിനാഥ റാവു നക്കിനയുടെ സംവിധാനത്തില്‍ ദില്‍ രാജു നിര്‍മ്മിക്കുന്ന നേനു ലോക്കലാണ് നാനിയുടെ റിലീസ് കാത്തിരിക്കുന്ന പുതിയ ചിത്രം.