പനാജി: പരിശീലന പറക്കലിനിടെ നാവികസേനയുടെ ചേതക്
ഹെലിക്കോപ്റ്റര്‍(സിഎച്ച് 418) ഹോട്ടലിനു മുകളില്‍ അടിയന്തര ലാന്‍ഡിങ് നടത്തി.
ഗോവയില്‍ നിന്നും തിരിച്ചു വരികയായിരുന്ന ഹെലികോപ്ടര്‍ സാങ്കേതിക തകരാറിനെ
തുടര്‍ന്നാണ് ഹോട്ടലിന് മുകളില്‍ ഇറക്കിയതെന്ന് നാവിക സേന
വ്യക്തമാക്കി.
ഹെലികോപ്റ്ററിലുണ്ടായിരുന്നവരെല്ലാം സുരക്ഷിതരാണെന്നും,
എന്ജിന് ഓയില്‍ ചോര്‍ന്നതാണ് അടിയന്തര ലാന്‍ഡിങ് വേണ്ടിവന്നതെന്നും നാവികസേന
ട്വിറ്ററിലൂടെ അറിയിച്ചു.