സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി ഓഫ് നസ്രത്തിന്റെ (എസ്സിഎന്‍) പുതിയതായി രൂപീകൃതമായ
സൗത്ത് പ്രൊവിന്‍സിന്റെ പ്രൊവിന്‍ഷ്യാളായി സിസ്റ്റര്‍ സിസ്റ്റര്‍ ആന്‍ പാലാട്ടി
തെരഞ്ഞെടുക്കപ്പെട്ടു.
എറണാകുളം മുക്കന്നൂര്‍ പാലാട്ടി കുടുംബാംഗമായ
സിസ്റ്റര്‍ ആന്‍ 1963ലാണ് എസ് സിഎന്‍ സഭയില്‍ ചേരുന്നത്. 1967 വൃതവാഗ്ദാനം
നടത്തി. കോണ്‍ഗ്രിഗേഷന്റെ ഇന്ത്യ - നേപ്പാള്‍ വിദ്യാഭ്യാസ ഡയറക്ടറായി സേവനം
ചെയ്തുവരികയായിരുന്നു. കൂടാതെ ബീഹാറിലെ ഗയ, മുംബൈയിലെ വാശി തുടങ്ങിയ സ്ഥലങ്ങളില്‍
സേവനമനുഷ്ഠിച്ചിട്ടുണ്ട്.
തോമസ് വര്‍ഗീസ് പാലാട്ടിയുടെയും ഏലി തോമസ്
പാലാട്ടിയുടെയും മകളാണ് സിസ്റ്റര്‍ ആന്‍. ത്രേസ്യാമ്മ, ജോര്‍ജ്, മേരി
(ബെര്‍മിംഗ്ഹാം, യുകെ), പോള്‍ (റിയാദ്, സൗദി), അഗാസ, അല്‍ഫോന്‍സ (റിയാദ്, സൗദി),
സെലിന് (ഓസ്ട്രേലിയ), ഷാജി (കാലിഫോര്‍ണിയ, യുഎസ്എ) എന്നിവര്‍ സഹോദരങ്ങളാണ്.