കണ്ണൂര്‍: കോണ്‍ഗ്രസുകാരെല്ലാം വോട്ടു ചെയ്തിരുന്നെങ്കില്‍ കഴിഞ്ഞ തവണ പിറവത്ത് ടി.എം. ജേക്കബിനു ഭൂരിപക്ഷം കുറയില്ലായിരുന്നെന്നു ഗവ. ചീഫ് വിപ്പ് പി.സി. ജോര്‍ജ്. ഇത്തവണ മുഴുവന്‍ കോണ്‍ഗ്രസുകാരും വോട്ടു ചെയ്താല്‍ അനൂപിന് 10,000 വോട്ടിന്റെ ഭൂരിപക്ഷം ലഭിക്കുമെന്നു കണ്ണൂര്‍ പ്രസ് ക്ലബിന്റെ മീറ്റ് ദ പ്രസ് പരിപാടിയില്‍ പി.സി. ജോര്‍ജ് പറഞ്ഞു.
പിറവത്തു മല്‍സരിക്കാന്‍ കേരള കോണ്‍ഗ്രസ് ജേക്കബിനു പാരമ്പര്യമുള്ള മറ്റു നേതാക്കളില്ല. ഞായറാഴ്ച വോട്ടെടുപ്പിനു നല്ല ദിവസമാണ്. ക്രിസ്ത്യാനികള്‍ പള്ളിയില്‍ പോയിവന്ന് വോട്ടു ചെയ്താല്‍ യുഡിഎഫ് നല്ല ഭൂരിപക്ഷത്തില്‍ ജയിക്കും. കക്കുന്ന കാര്യത്തില്‍ വി.എസും പിണറായിയും ഒറ്റക്കെട്ടാണ്. അക്കാര്യത്തില്‍ വിഭാഗീയതയില്ല. വി.എസ്. അച്യുതാനന്ദന് പ്രതിപക്ഷ നേതാവായി ഇരിക്കുന്നിടത്തോളം സര്‍ക്കാരിനു ഭീഷണിയില്ലെന്നും ജോര്‍ജ് പറഞ്ഞു.