ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും നഴ്സുമാര്‍
സമരരംഗത്തേക്ക്. ഡല്‍ഹി എസ്കോര്‍ട്ട് ആശുപത്രിയിലാണ് നഴ്സുമാര്‍ സമരം
ആരംഭിച്ചത്. ആശുപത്രിയിലെ ആയിരത്തോളം നഴ്സുമാരില്‍ എണ്ണൂറോളം പേര്
മലയാളികളാണ്. വേതന വര്‍ധന ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.
15 ദിവസം മുന്‍പ് ആവശ്യങ്ങള്‍ ഉന്നയിച്ച് മാനേജ്മെന്റിന് നോട്ടീസ്
നല്‍കിയിരുന്നതായും എന്നാല്‍ ചര്‍ച്ചയ്ക്ക് പോലും തയാറായില്ലെന്നും
നഴ്സുമാര്‍ ആരോപിച്ചു. നോട്ടീസ് നല്‍കിയതിന്റെ പേരില്‍ മലയാളി നഴ്സ്
ജീനയെ നിര്‍ബന്ധിച്ച് പിരിച്ചുവിടുകയും ചെയ്തു. മറ്റൊരു നഴ്സിനെയും
പിരിച്ചുവിടുമെന്നും പുരുഷ നഴ്സുമാരെ ഒഴിവാക്കുമെന്നും ആശുപത്രി അധികൃതര്‍
ഭീഷണി മുഴക്കിയതായും നഴ്സുമാര്‍ ആരോപിച്ചു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല