ദമാം: സ്വദേശിവല്കരണത്തിന്റെ ഭാഗമായി സൗദിയില്‍ നിന്നും വിദേശ നഴ്സുമാരെ
കൂട്ടത്തോടെ പിരിച്ചുവിടുന്നു.ദമാം മെഡിക്കല്‍ കോംപ്ലക്സില്‍ 11 ഇന്ത്യന്‍
നഴ്സുമാര്‍ക്കു പിരിച്ചുവിടല്‍ നോട്ടീസ്. ബിഎസ്സി നഴ്സിങ്ങും ജനറല്‍
നഴ്സിങ്ങും കഴിഞ്ഞ് അഞ്ചു വര്‍ഷമായി ജോലി ചെയ്യുന്നവരാണ്
എല്ലാവരും.
മാര്‍ച്ച് ആദ്യം മുതല്‍ ജോലിക്കു ഹാജരാകേണ്ടെന്ന അറിയിപ്പ്
അഞ്ചു ദിവസം മുന്‍പു മാത്രമാണു ലഭിച്ചത്. നോട്ടീസ് ലഭിച്ചവരില്‍ മിക്കവരും
കുടുംബസമേതം ഇവിടെ താമസിക്കുന്നവരാണ്. കുട്ടികളുടെ പഠനവും പൊടുന്നനെയുള്ള നടപടി
മൂലം അനിശ്ചിതത്വത്തിലാകും.
തീവ്ര പരിചരണ വിഭാഗത്തില്‍ (ഐസിയു) ജോലി
ചെയ്യുന്നരാണു നോട്ടീസ് ലഭിച്ചവരെല്ലാം. ഐസിയുവിലും എമര്‍ജന്‍സി വാര്‍ഡുകളിലും
മാത്രമാണു നിലവില്‍ വിദേശ നഴ്സുമാര്‍ ഉള്ളത്. ജനറല്‍ വാര്‍ഡുകളില്‍ സൗദി
നഴ്സുമാര്‍ ചുമതല ഏറ്റെടുത്തു കഴിഞ്ഞു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല