കുവൈത്ത്: ഒഐസിസി കുവൈറ്റ് ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 69ാം ചരമവാര്‍ഷികദിനം അബാസിയ പോപ്പിന്‍സ് ഹാളില്‍ ജനുവരി 30 ന് ആചരിച്ചു.
ദേശീയ കമ്മിറ്റി പ്രസിഡന്റ് വര്‍ഗീസ് പുതുക്കുളങ്ങര ചടങ്ങ് ഉദ്ഘാടനം ചെയ്തു. ദേശീയ കമ്മിറ്റി വൈസ് പ്രസിഡന്റ് സാമുവല്‍ ചാക്കോ അധ്യക്ഷത വഹിച്ചു. ബാപ്പുജിയുടെ ഛായാചിത്രത്തില്‍ പുഷ്പാച്ചനക്കുശേഷം സര്വമതപ്രര്ഥന, ഗീതാപാരായണം, ബൈബിള്‍ പാരായണം, ഖുറാന് പാരായണം എന്നിവ നടത്തി.
എബി വാരിക്കാട്ട്, ഹമീദ് കേളോത്ത്, പ്രേംസണ്‍ കായംകുളം, വര്‍ഗീസ് ജോസഫ് മരാമണ്‍, ബക്കന് ജോസഫ്, സുരേഷ് മാത്തൂര്‍, നിസാം, കൃഷ്ണന് കടലുണ്ടി, ഹരീഷ് തൃപ്പൂണിത്തുറ, ക്രിസ്റ്റഫര്‍ ഡാനിയേല്‍, കോശി അലക്സാണ്ടര്‍, ദിലി പാലക്കാട്ട്, എബ്രഹാം മാലേത്ത്, ഷംസു താമരക്കുളം, ബിനോയ് ചന്ദ്രന്, അസ്വ. ബിജു ചാക്കോ, ജോമോന് കോയിക്കര, ഷോബിന്‍ സണ്ണി, സിനു മാത്യു, ജനറല്‍ സെക്രട്ടറി ബി.എസ്.പിള്ള , ട്രഷറര്‍ രാജീവ് നെടുവിലെമുറി തുടങ്ങിയവര്‍ പ്രസംഗിച്ചു.
റിപ്പോര്‍ട്ട്: സലിം കോട്ടയില്‍