നാദിര്‍ഷ സംവിധായകന് ആകുന്നു എന്ന് കേട്ടപ്പോഴേ കൂടുതല്‍ പേരും കരുതിയത് നാദിര്‍ഷയുടെ ഉറ്റസുഹൃത്തും നടനുമായ ദിലീപ് നായകനാകും എന്നാണ്. എന്നാല്‍ ആദ്യ ചിത്രത്തില്‍ പൃഥ്വിരാജും ഇന്ദ്രജിത്തും ജയസൂര്യയുമായിരുന്നു നാദിര്‍ഷയുടെ നായകന്മാര്. രണ്ടാംചിത്രത്തില്‍ തന്റെ തിരക്കഥാകൃത്ത് വിഷ്ണു ഉണ്ണികൃഷ്ണനെത്തന്നെ നായകനാക്കി. ശേഷം മമ്മൂട്ടിയെ നായകനാക്കി അടുത്ത ചിത്രവും നാദിര്‍ഷ പ്രഖ്യാപിച്ചു. അപ്പോഴും ദിലീപ്നാദിര്‍ഷ ചിത്രത്തെ കുറിച്ചുള്ള ചോദ്യം ബാക്കിയായി. എന്നാല്‍ ദിലീപിനെ നായകനാക്കി നാദിര്‍ഷ ചിത്രം ഉടന്‍ സംവിധാനം ചെയ്യുമെന്നാണ് പുതിയ വിവരം.
പ്രോജക്ടിന്റെ പ്രാഥമിക ഘട്ടത്തിലാണെന്നും കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ പറയാനാവില്ലെന്നും നാദിര്‍ഷയുമായി അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. ദിലീഷ് പോത്തന്ഫഹദ് ചിത്രം തൊണ്ടിമുതലും ദൃക്സാക്ഷിയുടെ രചയിതാന് സജീവ് പാഴൂര്‍ ദിലീപ്നാദിര്‍ഷ ചിത്രത്തിന് തിരക്കഥ ഒരുക്കുമെന്നാണ് വിവരം. ദിലീപ് തന്നെയാവും സിനിമ നിര്‍മ്മിക്കുന്നത്. നാദിര്‍ഷയുടെ കഴിഞ്ഞ ചിത്രമായ ‘കട്ടപ്പനയിലെ ഋത്വിക്റോഷന്റെ’ നിര്‍മ്മാണം നാദിര്‍ഷയും ദിലീപും ചേര്‍ന്നായിരുന്നു.