ന്യൂഡല്‍ഹി: ശബരിമലയിലെ സ്ത്രീ പ്രവേശന
നിയന്ത്രണം നീക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി സുപ്രീംകോടതി ഭരണഘടന
ബെഞ്ചിെന്റ പരിഗണനക്ക് വിടും.
ഭരണഘടന ബെഞ്ച് വിഷയം പരിഗണിക്കണമെന്നും ദേവസ്വം ബോര്‍ഡും ക്ഷേത്ര ഭാരവഹികളും വാദിച്ചിരുന്നു.
ഇത് ഭരണഘടനയുടെ 24, 25 ആര്‍ട്ടിക്കിളുകള്‍ സംബന്ധിക്കുന്നതും ഭരണഘടന ഉറപ്പ്
നല്കുന്ന മത സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ടതുമായ വിഷയമാണ്. അതിനാല്‍
മൂന്നംഗ ബെഞ്ച് പരിഗണിക്കുന്നതില്‍ പരിമിതികളുണ്ട്. അഞ്ചംഗ വിശാല ഭരണഘടന
ബെഞ്ച് ഭരണഘടനാപരമായ വ്യാഖ്യാനങ്ങള്‍ നല്കി അന്തിമ
തീരുമാനങ്ങളെടുക്കുമെന്നും ജസ്റ്റിസ് ദീപക് മിശ്ര പറഞ്ഞു.