മയാമി: സീറോ മലബാര്‍ കാത്തലിക് കോഗ്രസ് (SMCC) ഫ്ളോറിഡ ചാപ്റ്ററിന്റെ നേതൃത്വത്തില്‍ ഏഷ്യന്‍ വന്‍കരയിലെ മൂു രാജ്യങ്ങളിലൂടെ (ചൈന, മലേഷ്യ, സിംഗപൂര്‍) പതിമൂന്ന് ദിവസത്തെ ഉല്ലാസയാത്ര സംഘടിപ്പിക്കുന്നു.
സെപ്റ്റംബര്‍ പതിനാലാം തീയതി യാത്ര ആരംഭിച്ച് സെപ്റ്റംബര്‍ 26ാം തീയതി തിരിച്ചെത്തുന്നു.
ലോക ചരിത്രത്തിന്റെ ഏടുകളില്‍ ഒരുപാട് സംഭാവനകള്‍ നല്‍കുകയും, ഇന്നും ചരിത്രസാക്ഷ്യങ്ങളായി ഉറങ്ങുകയും ചെയ്യു ചൈനയിലൂടെയും, മലയാളികളുടെ ആദ്യകാല കുടിയേറ്റ രാജ്യമായ മലേഷ്യന്‍ മണ്ണിലൂടെയും, ആധുനിക നാഗരികതയുടെ സുന്ദരമുഖം എന്നു വിശേഷിപ്പിക്കുന്ന സിംഗപ്പൂരിന്റെ മനോഹാരിതയിലൂടെയും ഈ യാത്ര നിങ്ങളെ കൊണ്ടുപോകുന്നു.
ബെയ്ജിംഗില്‍ നിന്ന് ഷാന്ങ്കായിലേക്ക് മണിക്കൂറില്‍ 300 കിലോമീറ്റര്‍ സ്പീഡില്‍ പായു ബുള്ളറ്റ് ട്രയിന്‍ യാത്രയും, കോലാലംമ്പൂരില്‍ നിന്ന് സിംഗപ്പൂരിലേക്കുള്ള ബസ്സ് യാത്രയും ഈ ടൂറിന്റെ ഭാഗമായി ക്രമീകരിച്ചിട്ടുണ്ട്.
എസ്.എം.സി.സി. 2016ല്‍ കാരുണ്യ ജൂബിലി വര്‍ഷത്തിന്റെ ഓര്‍മ്മയ്ക്കായി യൂറോപ്പിലെ എട്ടു രാജ്യങ്ങളിലൂടെ പതിനാലു ദിവസം നീണ്ടുനി് എക്യുമേനിയ്ക്കല് തീര്‍ത്ഥാടനവും, അതിനുമുമ്പ് രണ്ടായിരത്തിപതിനഞ്ചില്‍ ഷിക്കാഗോ രൂപതാ ബിഷപ്പ് മാര്‍ ജോയി ആലപ്പാട്ടിന്റെ
നേതൃത്വത്തിന്റെ വിശുദ്ധ നാട്ടിലൂടെ വിജയകരമായ എക്യുമേനിക്കല്‍ തീര്‍ത്ഥാടനവും നടത്തിയിരുന്നു.
ഈ ടൂറിന്റെ യാത്രാ ചിലവും, ഭക്ഷണം താമസം, ഹൈസ്പീഡ് ട്രെയിന്‍ യാത്ര ഉള്‍പ്പെടെ ഒരാള്‍ക്ക് രണ്ടായിരത്തി തൊള്ളായിരത്തി നാല്പത്തൊന്പതു ഡോളറാണ് ചിലവ് വരുന്നത്. യാത്ര ബുക്ക് ചെയ്യുവാന്‍ ആഗ്രഹിക്കുവര് ബുക്ക് ചെയ്യുമ്പോള്‍ അഞ്ഞൂറ് ഡോളര്‍ അഡ്വാന്‍സ് കൊടുത്ത് സീറ്റ് ബുക്ക് ചെയ്യണമെന്ന് പ്രസിഡന്റ് സാജു വടക്കേല്‍ അറിയിച്ചു.
ഫ്ളോറിഡായിയിലും, ന്യൂയോര്‍ക്കിലും കേരളത്തിലുമായി ഓഫീസുകളുള്ള ഫെയ്ത്ത് ഹോളിഡേയിസ് എ ട്രാവല്‍ കമ്പനിയാണ് എസ്.എം.സി.സി.യ്ക്കുവേണ്ടി ഈ ടൂറിന്റെ ക്രമീകരണങ്ങള്‍ നടത്തിയിരിക്കുന്നത്.
അമേരിക്കയില്‍ എവിടെ നിന്നും ഈ ടൂറില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുവര് ബുക്കിംഗിനും, യാത്രയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കായി ജയിക്കബ് തോമസ് (ഷാജി)യുമായി 9543367731 ബന്ധപ്പെടണമെന്ന് ടൂര്‍ കോര്‍ഡിനേറ്റര്‍ ജോയി കുറ്റിയാനി അറിയിച്ചു.