2016ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍
പ്രഖ്യാപിച്ചു. സാംസ്കാരിക മന്ത്രി എ.കെ ബാലനാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. കമ്മട്ടിപ്പാടത്തിലെ അഭിനയ മികവിന്
വിനായകന് മികച്ച നടനുള്ള പുരസ്കാരം നേടി. ഒരു ലക്ഷം രൂപയും ഫലകവും
പ്രശസ്തി പത്രവുമാണ് വിനായകന് ലഭിക്കുക.
ഖാലിദ് റഹ്മാന് ചിത്രം അനുരാഗ കരിക്കിന്
വെള്ളത്തിലെ അഭിനയത്തിലൂടെ രജിഷ വിജയന് മികച്ച നടിയായി. വിധു വിന്‍സെന്റ്
മികച്ച സംവിധായികക്കുള്ള പുരസ്കാരവും 'മാന്‍ഹോള്‍' മികച്ച ചിത്രത്തിനുള്ള
അവാര്‍ഡും നേടി. മികച്ച സംവിധായകക്കുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്
ആദ്യമായി നേടുന്ന വനിതയാണ് വിധു വിന്‍സെന്റ്.
ദിലീഷ് പോത്തന് സംവിധാനം ചെയ്ത് ആഷിക് അബു നിര്‍മ്മിച്ച 'മഹേഷിെന്റ
പ്രതികാരം' ജനപ്രീതിയും കലാമൂല്യവുമുള്ള ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു.
കമ്മട്ടിപാടത്തിലെ അഭിനയിത്തിലൂടെ മണികണ്ഠന് ആചാരി മികച്ച
സ്വഭാവ നടനുള്ള പുരസ്കാരം നേടി.
പ്രശസ്ത ഒഡീഷ സംവിധായകനും ക്യാമറാമാനുമായ എ.കെ. ബിര്‍ അധ്യക്ഷനായ പത്തംഗ
ജൂറിയാണ് അവാര്‍ഡ് നിര്‍ണയം നടത്തിയത്. ബോക്സ് ഓഫീസില്‍ കളക്ഷന്‍ റെക്കോഡ്
നേടിയ പുലിമുരുകന് ഉള്‍പ്പടെ 68 സിനിമകളാണ് സംസ്ഥാന ചലച്ചിത്ര
പുരസ്കാരത്തിന് എത്തിയത്.
പുരസ്കാര വിജയികള്‍
മികച്ച നടന്: വിനായകന് ടി.കെ (കമ്മട്ടിപ്പാടം)
മികച്ച നടി: രജിഷ വിജയന് (അനുരാഗ കരിക്കിന്‍വെള്ളം)
മികച്ച സ്വഭാവ നടന്: മണികണ്ഠന് ആചാരി (കമ്മട്ടിപ്പാടം)
മികച്ച സ്വഭാവ നടി: കാഞ്ചന പി.കെ (ഓലപ്പീപ്പി)
മികച്ച കഥാചിത്രം: മാന്‍ഹോള്‍ (സംവിധായക: വിധു വിന്‍സെന്റ്, നിര്‍മാണം: എന്‍.പി വിന്‍സെന്റ്)
മികച്ച രണ്ടാമത്തെ കഥാചിത്രം: ഒറ്റയാള്‍ പാത (സംവിധായകര്‍: സന്തോഷ് ബാബു
സേനന്, സതീഷ് ബാബു സേനന്, നിര്‍മാതാവ്: സന്തോഷ് ബാബു സേനന്)
ജനപ്രീതിയും കാലമൂല്യവുമുള്ള ചിത്രം: മഹേഷിന്റെ പ്രതികാരം (നിര്‍മാണം: ആഷിഖ് അബു സംവിധാനം: ദിലീഷ് പോത്തന്)
മികച്ച സംവിധായക: വിധു വിന്‍സെന്റ് (മാന്‍ഹോള്‍)
മികച്ച നവാഗത സംവിധായകന്: ഷാനവാസ്? കെ. ബാവക്കുട്ടി (കിസ്?മത്ത്?)
മികച്ച ബാലതാരം (ആണ്): ചേതന്‍ ജയലാല്‍ (ഗപ്പി)
മികച്ച ബാലതാരം (പെണ്): അബനി ആനന്ദ് (കൊച്ചവ്വ പൗലോ അയ്യപ്പ കൊയ്ലോ)
മികച്ച കഥകൃത്ത്: സലിം കുമാര്‍ (കറുത്ത ജൂതന്)
മികച്ച ഛായാഗ്രഹണം: എം.ജെ രാധാകൃഷ്ണന് (കാടുപൂക്കുന്ന നേരം)
മികച്ച തിരക്കഥാകൃത്ത്: ശ്യാം പുഷ്കരന് (മഹേഷിന്റെ പ്രതികാരം)
മികച്ച കലാ സംവിധായകന്: ഗോകുല്‍ദാസ് എ.വി, എസ്. നാഗരാജ് (കമ്മട്ടിപ്പാടം)
മികച്ച ഗാനരചന: ഒ.എന്‍.വി കുറുപ്പ്? (കാംബോജി നടവാതില്‍ തുറന്നില്ല...)
മികച്ച സംഗീത സംവിധാനം: എം. ജയചന്ദ്രന് (കാംബോജി)
മികച്ച പിന്നണി ഗായകന്: സൂരജ് സന്തോഷ് (ഗപ്പിതനിയേ മിഴികള്‍...)
മികച്ച പിന്നണി ഗായിക: കെ.എസ് ചിത്ര (കാംബോജി നടവാതില്‍ തുറന്നില്ല...)
മികച്ച പശ്ചാത്തല സംഗീതം: വിഷ്?ണു വിജയ് (ഗപ്പി)
മികച്ച സിങ്ക് സൗണ്ട്: ജയദേവന് ചക്കാടത്ത് (കാടുപൂക്കുന്ന നേരം)
മികച്ച ശബ്ദമിശ്രണം: പ്രമോദ് തോമസ് (കാടുപൂക്കുന്ന നേരം)
മികച്ച സൗണ്ട് ഡിസൈനിങ്: ജയദേവന് ചക്കാടത്ത് (കാടുപൂക്കുന്ന നേരം)
മികച്ച കളറിസ്റ്റ്: ഹെന്റോയ് മെസിയ (കാടുപൂക്കുന്ന നേരം)
മികച്ച മേക്കപ്പ്: എം.ജി റോഷന് (നവല്‍ എന്ന ജുവല്‍)
മികച്ച വസ്ത്രാലങ്കാരം: സ്റ്റെഫി സേവ്യര്‍ (ഗപ്പി)
മികച്ച ഡബിങ് ആര്‍ടിസ്റ്റ് (ആണ്):വിജയ് മോഹന്‍ മേനോന് (ഒപ്പം)
മികച്ച ഡബിങ് ആര്‍ടിസ്റ്റ് (പെണ്): എം. തങ്കമണി (ഓലപ്പീപ്പി)
മികച്ച നൃത്ത സംവിധാനം: വിനീത് (കാംബാജി)
മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റ്: തങ്കമണി (ഓലപീപ്പി)
മികച്ച കുട്ടികളുടെ ചിത്രം: കോലുമിഠായി
മികച്ച സിനിമ ഗ്രന്ഥം: സിനിമ മുതല്‍ സിനിമ വരെ (അജു കെ. നാരായണന്)
മികച്ച സിനിമ ലേഖനം: വെളുത്ത തിരശീലയിലെ കറുത്ത ഉടലുകള്‍ (എന്‍. പി സജീഷ്)
പ്രത്യേക ജൂറി പരാമര്‍ശം
ചലച്ചിത്ര സംസ്കാര പഠനം: ഹരിത സീമ (ചന്ദ്രശേഖരന്)
പ്രത്യേക ജൂറി പുരസ്കാരം
അഭിനയം: കെ. കലാധരന്‍ (ഒറ്റയാള്‍ പാത)
പ്രത്യേക ജൂറി പരാമര്‍ശങ്ങള്‍:
കഥ: ഇ. സന്തോഷ് കുമാര്‍
അഭിനയം: സുരഭി ലക്ഷ്മി (മിന്നാമിനുങ്ങ്)
ഛായാഗ്രഹണം: ഗിരീഷ് ഗംഗാധരന് (ഗപ്പി)