നല്ല കഥയുമായി ഒരു ഓഫര്‍ കിട്ടിയാല്‍ മലയാളത്തില്‍ അഭിനയിക്കാന്‍ മടിക്കില്ലെന്ന് ബോളിവുഡ് ഹീറോ ഹൃത്വിക് റോഷന്. സ്റ്റാര്‍ ആന്റ് സ്റ്റൈല്‍ എന്ന മാഗസിനു നല്കിയ അഭിമുഖത്തിലാണ് താരം മനസു തുറന്നത്. ഞാന്‍ രജനികാന്തിന്റെ വലിയൊരു ആരാധകനാണ്, ബിഗ് സ്ക്രീനില്‍ അദ്ദേഹം നടത്തുന്ന പല ഫാസ്റ്റ് നമ്പരുകള്‍ പലതും ആവേശം സൃഷ്ടിക്കുന്നതാണ്.
മലയാളത്തില്‍ മമ്മൂട്ടിയെയും മോഹന്‍ലാലിനെയും അറിയാം, അവരുടെ സിനിമകള്‍ കണ്ടിട്ടുണ്ട്. അദ്ഭുതപ്പെടുത്തുന്ന പ്രകടനമാണ് ഇരുവരും കാഴ്ചവെക്കുന്നത്. ബോളിവുഡ് സിനിമകളുമായി ചേര്ത്തുനോക്കുമ്പോള് കഥകളുടെ കരുത്ത് വളരെ വലുതാണ്. ചില സിനിമകളുടെ പേരുചോദിച്ചാല്‍ പെട്ടെന്ന് പറയാന്‍ പ്രയാസമാകും. മനസ്സില്‍ നില്ക്കുന്ന സീനുകള്‍ വേണമെങ്കില്‍ പറയാം. നല്ല കഥകള്‍ എനിയ്ക്കു മലയാളത്തില്‍ ലഭിച്ചാല്‍ അഭിനയിക്കാന്‍ തയ്യാറാണ് താരം പറയുന്നു.