ഒക്ലഹോമ : കലാസാംസ്കാരിക രംഗത്തും സാഹിത്യ രംഗത്തും ആത്മീയ മണ്ഡലങ്ങളിലും ഒരുപോലെ നിറ സാന്നിദ്ധ്യമായിരുന്ന ബാബു തോമസ് ഒക്ലഹോമയില്‍ നിര്യാതനായി. സാമുഹ്യ പ്രതിബദ്ധതയുള്ള നര്‍മ്മലേഖനങ്ങള്‍ കേരള എക്സ്പ്രസ്സ് തുടങ്ങിയ മാധ്യമങ്ങളില്‍ എഴുതി വന്നിരുന്ന ബാബു തോമസ് കേരളത്തിലെ സമകാലീന രാഷ്ട്രീയ സംഭവങ്ങളെ വളരെ ഹാസ്യാത്മകമായി ചിത്രീകരിക്കുകയും അവ പല വേദികളില്‍ അവതരിപ്പിക്കുകയും ചെയ്തിരുന്നു. ഒക്ലഹോമ മലയാളി അസോസിയേഷന് കലാവിഭാഗം അവതരിപ്പിച്ചിട്ടുള്ള പല മുഴുനീള നാടകങ്ങളിലും മുഖ്യ വേഷങ്ങള്‍ അഭിനയിച്ചിരുന്ന ബാബു തോമസ് ഒരു അനുഗ്രഹീത അഭിനേതാവും കലാകാരനുമായിരുന്നു.
ഒക്ലഹോമ മാര്‍ത്തോമ്മ ഇടവകാംഗമായിരുന്ന പരേതന് റാന്നി വാകത്താനം പുത്തന്‍ വീട്ടില്‍ കുടുംബാംഗമാണ്. പരേതനായ പി. എം. തോമസ് പിതാവും ശോശാമ്മ മാതാവുമാണ്. ഇടമണ്‍ ചക്കംവേലില്‍ മേഴ്സിയാണു ഭാര്യ. മെബിന്, ടോബിന് എന്നിവര്‍ മക്കളും ക്രിസ്റ്റിന് മരുമകളും ഷേര്‍ളി (എറണാകുളം), ഷൈനി (മുംബെയ്) എന്നിവര്‍ സഹോദരികളുമാണ്.
മെമ്മോറിയല്‍ സര്‍വീസ് 11 ം തീയതി ശനിയാഴ്ച്ച രാവിലെ 10 മണിക്ക് ഒക്ലഹോമ സിറ്റിയിലുള്ള വൊണ്ടല് സ്മിത് ഫ്യൂണറല്‍ ഹോമില്‍ വച്ച് നടത്തപ്പെടും. സംസ്കാരം പിന്നീട് നാട്ടില്‍ ഇടമണ്‍ വാകത്താനം താബോര്‍ മാര്‍ത്തോമ്മ പള്ളിയില്‍.
വാര്‍ത്ത: ഷാജി ജോര്‍ജ്