ന്യൂഡല്‍ഹി: ബിജെപി
പണക്കരുത്ത് ഉപയോഗിച്ച് അധികാരം കവര്‍ന്നെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍
ഗാന്ധി. ഉത്തര്‍പ്രദേശില്‍ ബിജെപി നേടിയ വിജയത്തെ അഭിനനന്ദിക്കുന്നു.
ഉത്തര്‍പ്രദേശിലും മറ്റു സംസ്ഥാനങ്ങളിലും പണക്കരുത്തിലൂടെയും ധ്രൂവീകരണത്തിലൂടെയും
ബിജെപി അധികാരം പിടിച്ചടക്കുകയായിരുന്നുവെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു.
ഗോവയിലെ ബിജെപി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ തടയാനാകില്ലെന്ന സുപ്രീം
കോടതി വിധിക്ക് പിന്നാലെയാണ് രാഹുലിന്റെ പ്രതികരണം. അഞ്ചു സംസ്ഥാനങ്ങളില്‍
ബിജെപി രണ്ടിടത്തും കോണ്‍ഗ്രസ് മൂന്നിടത്തും ജയിച്ചു. എന്നാല്‍ പണവും കരുത്തും
ഉപയോഗിച്ച് ബിജെപി ജനാധിപത്യത്തെ ദുര്‍ബലമാക്കിയെന്നും രാഹുല്‍ ആരോപിച്ചു.
യുപിയില്‍ കോണ്‍ഗ്രസിന് വീഴ്ച സംഭവിച്ചതായി സമ്മതിക്കുന്നു.
പാര്‍ട്ടിയില്‍ ഘടനപരമായ മാറ്റങ്ങളുണ്ടാകുമെന്നും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍
പറഞ്ഞു.