കൊല്ലം: കുണ്ടറയില്‍
പീഡനത്തിനിരയായ പത്തുവയസുകാരി ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവവുമായി അമ്മ അടക്കം
ആറ് പേര് കസ്റ്റഡിയിലുണ്ടെന്ന് കൊല്ലം റൂറല്‍ എസ്പി അറിയിച്ചു. ഇവരെ ചോദ്യം
ചെയ്തുവരികയാണെന്നും അദ്ദേഹം അറിയിച്ചു.
കഴിഞ്ഞ ജനുവരി പതിനഞ്ചിനായിരുന്നു പെണ്‍കുട്ടിയെ വീട്ടിലെ ജനല്‍ കമ്പിയില്‍ തൂങ്ങി
മരിച്ച നിലയില്‍ കാണപ്പെട്ടത്. കാലുകള്‍ തറയില്‍ മുട്ടി നില്ക്കുന്ന
തരത്തിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ഇത് മരണത്തില്‍ ദുരൂഹതയുണ്ടെന്ന
ആരോപണത്തിന് കാരണമായിരുന്നു.
കുട്ടിയുടെ പിതാവ് ജോസ് മകളെ
പീഡിപ്പിച്ചെന്നാരോപിച്ച് രണ്ട് വര്‍ഷം മുമ്പ് അമ്മ പൊലീസില്‍ പരാതി
നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് അറസ്റ്റിലായ ജോസ് 25 ദിവസം ജയിലിലായിരുന്നു.
ആരോപണങ്ങള്‍ തെളിയിക്കപ്പെടാതിരുന്നതിനാല്‍ പിന്നീട് ഇയാള്‍ക്ക് ജാമ്യം
ലഭിക്കുകയായിരുന്നു. ഈ കേസ് പുനരന്വേഷിക്കാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്.
സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷനും കേസെടുത്തിട്ടുണ്ട്.
പോസ്റ്റ് മോര്‍ട്ടം
റിപ്പോര്‍ട്ടില്‍ കുട്ടി നിരവധിതവണ ലൈംഗിക പീഡനത്തിനിരയായെന്ന് വ്യക്തമായിരുന്നു.
പ്രകൃതിവിരുദ്ധപീഡനത്തിന് കുട്ടിയെ ഇരയാക്കിയതിന്റെ ലക്ഷണങ്ങളും
സ്വകാര്യഭാഗങ്ങളിലെ മുറിവുകളും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍
എടുത്തുപറയുന്നുണ്ട്.
കുട്ടി ക്രൂരമായ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന്
ഇരയായതായി മുഖ്യമന്ത്രി പിണറായി വിജയനും അറിയിച്ചിരുന്നു.
അന്വേഷണത്തില്‍
പോലീസിന്റെ ഭാഗത്ത് ഗുരുതരമായ വീഴ്ച സംഭവിച്ചതിനെ തുടര്‍ന്ന് കുണ്ടറ സിഐ
ഷാബുവിനെ സസ്പെന്‍ഡ് ചെയ്തു പകരം കൊല്ലം റൂറല്‍ എസിപിക്ക് അന്വേഷണ ചുമതല
നല്‍കിയിരുന്നു.