സണ്ണി വെയ്!നെ നായകനാക്കി മുഥുന്‍ മാനുവല്‍ സംവിധാനം ചെയ്ത അലമാര നാളെ തിയേറ്ററുകളില്‍ എത്തുകയാണ്. ചിത്രത്തിന് ആശംസകള്‍ നേര്‍ന്നിരിക്കുകയാണ് യുവതാരം ദുല്‍ഖര്‍ സല്മാന്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ദുല്‍ഖര്‍ ആശംസ അറിയിച്ചത്. ദുല്‍ഖറിന്റെ അരങ്ങേറ്റ ചിത്രം സെക്കന്റ് ഷോയിലൂടെയാണ് സണ്ണി വെയ്!നും സിനിമയില്‍ എത്തുന്നത്. ഇരുവരും തമ്മിലുള്ള സൗഹൃദം മലയാളം സിനിമലോകത്ത് അറിയാവുന്നതാണ്.
അദിതിയാണ് ചിത്രത്തിലെ നായിക. അജുവര്‍ഗീസ്,രഞ്ജി പണിക്കര്‍ ,സാദിഖ്, സൈജു കുറുപ്പ് , മണികണ്ഠന്, സുധികോപ്പ, അദിതി രവി, മഞ്ജു സതീഷ്, സീമ ജി നായര്‍ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. സൂരജ് എസ് കുറുപ്പാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. ഫുള്‍ മൂണ്‍ മൂവീസാണ് നിര്‍മ്മാണം.