ബോളിവുഡ് നടി വിദ്യ ബാലന് തനിക്കെതിരെ ഉയര്‍ന്ന ഗോസിപ്പുകള്‍ക്കെതിരെ പൊട്ടിത്തെറിച്ചിരുക്കുകയാണ്. ഗര്‍ഭിണിയാണെന്നുള്ള വാര്‍ത്തക്കെതിരെയാണ് നടി ദേഷ്യം പ്രകടിപ്പിച്ചത്. വിവാഹിതരായ സ്ത്രീകള്‍ ഹോസ്പിറ്റലില്‍ പോയാല്‍ അവര്‍ ഗര്‍ഭിണികള്‍ ആയി എന്നാണോ എല്ലാവരും കരുതാറുള്ളത് എന്നാണ് വിദ്യ ചോദിക്കുന്നത്.അടുത്തിടെ ഒരു ഇന്റര്‍വ്യുവിലാണ് വിദ്യ തന്റെ അഭിപ്രായം വ്യക്തമാക്കിയത്. വിവാഹിതയായ സ്ത്രീകള്‍ ഹോസ്പിറ്റലില്‍ പോയാല്‍ അവര്‍ ഗര്‍ഭിണിയായത് കൊണ്ടാണെന്നാണ് എല്ലാവരും കരുതാറുള്ളത്. ഞാന്‍ മുഖത്ത് ഒരു കുരു വന്നാല്‍ വരെ ആശുപത്രിയില്‍ പോവാറുണ്ടെന്നും വിദ്യ പറയുന്നു.ഇതൊക്കെ തന്റെയും ഭര്‍ത്താവ് സിദ്ദാര്‍ത്ഥിന്റെയും സ്വകാര്യ തീരുമാനങ്ങളാണെന്നും അടുത്തിടെ തന്റെ സ്വാകര്യതയിലേക്ക് പലരും കൈ കടത്താറുണ്ടെന്നും വിദ്യ പറയുന്നു.
വിവാഹത്തിന് ശേഷം കുട്ടികള്‍ ഉടനെ തന്നെ വേണം എന്ന കാഴ്ചപാടാണ് എല്ലാവര്ക്കും. പലപ്പോഴും അത് മറ്റുള്ളവരുടെ സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റവുമായിരിക്കാം. വിദ്യ തന്റെ അനുഭവം കൂടി വിവരിക്കുകയാണ്. തന്റെ കല്യാണത്തിന് വന്ന അങ്കിള്‍ അടുത്ത തവണ കാണുമ്പോള്‍ നിങ്ങള്‍ രണ്ടുപേര്‍ അല്ല മൂന്നാമതെ ഒരാള്‍ കൂടി ഉണ്ടായിരിക്കണമെന്നാണ് പറഞ്ഞത്.കുട്ടികള്‍ ഉണ്ടാവുന്നതുമായി ബന്ധപ്പെട്ട ചോദ്യത്തിന് താരം നല്കിയ മറുപടി താന്‍ കുട്ടികളെ ഉണ്ടാക്കുന്ന യന്ത്രം ഒന്നുമല്ല എന്നായിരുന്നു. മാത്രമല്ല ലോക ജനസംഖ്യ കൂടി വരികയാണെന്നും ചിലര്‍ക്കെങ്കിലും കുട്ടികള്‍ ഇല്ലാതിരിക്കട്ടെയെന്നും വിദ്യ പറയുന്നു.