ചിക്കാഗോ: ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ്
കോണ്‍ഗ്രസ് മിഡ്വെസ്റ്റ് റീജിയന് ചിക്കാഗോയുടെ ഒരു പ്രത്യേക പൊതുയോഗം
മാര്‍ച്ച് 26-നു ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് മൗണ്ട്
പ്രോസ്പെക്ടസിലുള്ള ചിക്കാഗോ മലയാളി അസോസിയേഷന് ഹാളില്‍ (834 ഈസ്റ്റ്
റാന്‍ഡ് റോഡ്) വച്ചു ചേരുന്നതാണെന്നു ജനറല്‍ സെക്രട്ടറി പ്രൊഫ. തമ്പി
മാത്യു അറിയിക്കുന്നു.
തദവസരത്തില്‍ എല്ലാ ഐ.എന്‍.ഒ.സി പ്രവര്‍ത്തകരും, ഭാരവാഹികളും, കോണ്‍ഗ്രസ്-
യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു. മുന്‍കാല പ്രവര്‍ത്തകരും അനുഭാവികളും സമാന
ചിന്താഗതിക്കാരും പങ്കെടുക്കണമെന്നു പ്രസിഡന്റ് അഗസ്റ്റിന്
കരിങ്കുറ്റിയില്‍ അഭ്യര്‍ത്ഥിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: അഗസ്റ്റിന് കരിങ്കുറ്റിയില്‍ 773 531 8329,
തമ്പി മാത്യു (847 376 8114), വര്‍ഗീസ് പാലമലയില്‍ (224 659 0911), തോമസ്
മാത്യു (773 509 1947).