കോര്‍ക്ക്: സീറോ മലബാര്‍ ചര്‍ച്ച് അയര്‍ലന്‍ഡ് കോര്‍ക്കില്‍ വാര്‍ഷിക ധ്യാനവും വിശുദ്ധവാര തിരുക്കര്‍മങ്ങളും ഏപ്രില്‍ ഒന്‍പതു മുതല്‍ 15 വരെ വില്‍ട്ടണ്‍ സെന്റ് ജോസഫ് ദേവാലയത്തില്‍ നടക്കും.
ഏപ്രില്‍ ഒന്‍പതിന് (ഓശാന ഞായര്‍) ഉച്ചകഴിഞ്ഞ് രണ്ടിന് വില്‍ട്ടണ്‍ പള്ളിയില്‍ ഓശാനയുടെ തിരുക്കര്‍മങ്ങള്‍ ആരംഭിക്കും. തുടര്‍ന്നു രാത്രി എട്ടു വരെ ധ്യാനം തുടരും. 10, 11 തീയതികളില്‍ രാവിലെ 10.30 മുതല്‍ വൈകുന്നേരം 4.30 വരെയാണ് ധ്യാനം. ഡിവൈന്‍ റിട്രീറ്റ് സെന്ററിലെ ഫാ. ആന്റണി പറങ്കിമാലില്‍ ധ്യാനത്തിന് നേതൃത്വം നല്‍കും.
13ന് വൈകുന്നരം നാലിന് വിശുദ്ധ കുര്‍ബാന, കാല്‍കഴുകല്‍ ശുശ്രൂഷ, അപ്പം മുറിക്കല്‍ ശുശ്രൂഷ എന്നിവ ആചരിക്കും.
14ന് ദുഃഖവെള്ളിയാഴ്ച വൈകുന്നേരം 4.30ന് പീഡാനുഭവ വായന, ആഘോഷമായ കുരിശിന്റെവഴി, സ് ലീവാ വണക്കം എന്നീ തിരുക്കര്‍മങ്ങള്‍ നടത്തും. ഉയിര്‍പ്പ് തിരുനാള്‍ തിരുക്കര്‍മങ്ങള്‍ 15ന് (ശനി) വൈകുന്നേരം 6.30ന് ആരംഭിക്കും. 16ന് ദിവ്യബലി ഉണ്ടായിരിക്കുന്നതല്ല.
റിപ്പോര്‍ട്ട്: ഡിനോ ജോര്‍ജ്