ഡബ്ലിന്‍: ബെല്‍ത്തങ്ങാടി സീറോ മലബാര്‍ രൂപത ബിഷപ് മാര്‍ ലോറന്‍സ് മുക്കുഴി ഡബ്ളിനില്‍. മാര്‍ച്ച് 26ന് (ഞായര്‍) ഉച്ചയ്ക്ക് 12.30ന് ഇഞ്ചിക്കോര്‍ മേരി ഇമ്മാക്കുലേറ്റ് ദേവാലയത്തിലും ഏപ്രില്‍ രണ്ടിന് (ഞായര്‍) വൈകുന്നേരം അഞ്ചിന് ലുക്കാന് ഡിവൈന്‍ മേഴ്സി ദേവാലയത്തിലും അദ്ദേഹം വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കും.
പരിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കുവാനും പിതാവിനെ നേരില്‍ കാണുന്നതിനുമായി എല്ലാ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നതായി സീറോ മലബാര്‍ സഭ ചാപ്ലിന്‍സ് അറിയിച്ചു.
റിപ്പോര്‍ട്ട്: ജയ്സണ്‍ കിഴക്കയില്‍