മലപ്പുറം: എസ്.എന്‍.ഡി.പി യോഗം
ജനറല്‍ സെക്രട്ടറിയും ബി.ഡി.ജെ.എസ് നേതാവുമായ വെള്ളാപ്പള്ളി നടേശനെ തള്ളി
മുതിര്‍ന്ന ബിജെപി നേതാവ് ഒ രാജഗോപാല്‍ എംഎല്‍എ. മലപ്പുറത്ത് ബിജെപി
പരാജയപ്പെടുമെന്ന വെള്ളാപ്പള്ളിയുടെ പ്രസ്താവന മുന്നണിയെ ബാധിക്കില്ലെന്നും
മുന്നണിക്ക് പുറത്ത് നില്‍ക്കുന്നൊരാള്‍ പറയുന്ന വിശ്വാസത്തില്‍
എടുക്കേണ്ടതില്ലെന്നും ഒ രാജഗോപാല്‍ എംഎല്‍എ പറഞ്ഞു.
ബിഡിജെഎസ്
മുന്നണിക്കൊപ്പമാണെന്നും മലപ്പുറത്തെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം
പിഴച്ചിട്ടില്ലെന്നും ഒ.രാജഗോപാല്‍ എംഎല്‍എ പറഞ്ഞു.മലപ്പുറത്ത് ബിജെപി വന്‍
പരാജയം ഏറ്റു വാങ്ങുമെന്നും ഫലം മറിച്ചായാല്‍ ഇപ്പോള്‍ ഇല്ലാത്ത മീശ താന്‍
വെക്കുമെന്നും കഴിഞ്ഞ ദിവസം വെള്ളാപ്പള്ളി പറഞ്ഞിരുന്നു.
ബി.ജെ.പി തങ്ങളോട്
മര്യാദകാണിച്ചില്ലെന്നും മുന്നണി മര്യാദകള്‍ മറന്നെന്നും വേണ്ടിവന്നാല്‍ എന്‍.ഡി.എ
വിടുമെന്നും നേരത്തെ വെള്ളാപ്പള്ളി പറഞ്ഞിരുന്നു.
നേരത്തേ, ബിജെപി സ്ഥാനാര്‍ഥിയെ
പ്രഖ്യാപിച്ചത് മുന്നണിയില്‍ ആലോചിക്കാതെയാണെന്ന് വെള്ളാപ്പള്ളി
കുറ്റപ്പെടുത്തിയിരുന്നു