ന്യൂദല്‍ഹി: കുട്ടികളുടെ
നഗ്നചിത്രങ്ങള്‍ പ്രചരിപ്പിച്ച 3000 അശ്ലീല സൈറ്റുകള്‍ പൂട്ടിച്ചതായി കേന്ദ്ര
സര്‍ക്കാര്‍.
രാജ്യത്തിനു പുറത്തുനിന്നുള്ള സൈറ്റുകളാണ് പൂട്ടിച്ചവയില്‍
ഏറെയെന്നും ലോക്സഭയില്‍ വിവരസാങ്കേതിക മന്ത്രാലയം
വ്യക്തമാക്കി.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായി കുറ്റകൃത്യങ്ങള്‍
തടയുന്നതിന് പദ്ധതി തയാറാക്കി വരികയാണ്. ഓണ്‍ലൈന്‍ സൈബര്‍ ക്രൈം
റിപ്പോര്‍ട്ടിംഗ് അടക്കമുള്ളവയ്ക്കു വേണ്ടിയുള്ള സംവിധാനമാണ്
തയാറാക്കുന്നതെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.