മെല്‍ബണ്‍: സെന്റ് മേരീസ് ക്നാനായ കാത്തലിക് മിഷന്റെ യുവജന സംഘടനയായ മെല്‍ബണ്‍ കെസിവൈഎല്‍ 'ഹോളി 2017’ എന്ന പേരില്‍ കളര്‍ ഫെസ്റ്റിവല്‍ ആഘോഷിച്ചു. മാര്‍ച്ച് 25ന് ക്ലയിറ്റനിലെ നമത്ജിര പാര്‍ക്കില്‍ നടന്ന ഫെസ്റ്റിവല്‍ വിവിധതരം കായികമത്സരങ്ങളും കളര്‍ വാട്ടര്‍ ഫൈറ്റിംഗ്, ഡാന്‍സ്, മ്യൂസിക്, ബാര്‍ബിക്യു തുടങ്ങിയവയും ഫെസ്റ്റിവലിന്റെ ഭാഗമായിരുന്നു.
പ്രസിഡന്റ് ജോയല്‍ ജോസഫ്, സെക്രട്ടറി ഡെന്‍സില്‍ ഡൊമിനിക് മറ്റു ഭാരവാഹികളായ ആഷ്ന ഷാജന്, ജെറിന് എലിസബത്ത്, ജോയല്‍ ജിജിമോന് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി. ചാപ്ലിന് ഫാ. തോമസ് കുന്പുക്കല്‍, കെസിവൈഎല്‍ ഡയറക്ടര്‍മാരായ അനൂപ് ജോസഫ്, സോജി അലന് എന്നിവരുടെ സാന്നിധ്യം യുവജനങ്ങള്‍ക്ക് ഉണര്‍വേകി.
റിപ്പോര്‍ട്ട്: സോളമന് ജോര്‍ജ്