മെല്‍ബണ്‍: ഓസ്ട്രേലിയയിലെ പാദുവ എന്നറിയപ്പെടുന്ന മില്‍പാര്‍ക്ക് സെന്റ് ഫ്രാന്‍സിസ് അസീസി ദേവാലയത്തില്‍ വിശുദ്ധ അന്തോണീസിന്റെ തിരുനാള്‍ ജൂണ്‍ ഒന്‍പതിന് ആഘോഷിക്കുന്നു. തിരുനാളിന് ഒരുക്കമായി ഏപ്രില്‍ 18 മുതല്‍ ജൂണ്‍ 13 വരെ എല്ലാ ചൊവ്വാഴ്ചകളിലും വൈകുന്നേരം 6.30 മുതല്‍ നൊവേനയും ദിവ്യബലിയും ജപമാലയും ഉണ്ടായിരിക്കും.
115 കുടുംബങ്ങളാണ് ഈ വര്‍ഷത്തെ തിരുനാള്‍ ഏറ്റെടുത്തു നടത്തുന്നത്. തിരുനാളിലും നൊവേനയിലും പങ്കെടുത്ത് അനുഗ്രഹിതരാകുവാന്‍ ഏവരെയും സ്വാഗതം ചെയ്യുന്നതായി അസിസ്റ്റന്റ് വികാരി ഫാ.ജോര്‍ജ് ഫെലിഷ്യസ് അറിയിച്ചു.
പള്ളിയുടെ വിലാസം: സെന്റ് ഫ്രാന്‍സിസ് അസിസി ചര്‍ച്ച്, 290 ചൈല്‍ഡ്സ് റോഡ്, മില്‍പാര്‍ക്ക്
റിപ്പോര്‍ട്ട്: പോള്‍ സെബാസ്റ്റ്യന്‍