പ്രണവ് മോഹന്‍ലാലിനെ നായകനാക്കി ജിത്തു ജോസഫ് രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ അഭിനയിക്കുന്നില്ലെന്ന് ജിത്തു. ചിത്രത്തില്‍ മോഹന്‍ലാല്‍ അതിഥിവേഷത്തില്‍ പ്രത്യക്ഷപ്പെടുന്നുവെന്ന വാര്‍ത്തകള്‍ ആരുടെയോ സങ്കല്പസൃഷ്ടി മാത്രമാണെന്ന് ജിത്തുജോസഫ് പറയുന്നു.
”ചിത്രത്തിന്റെ തിരക്കഥയുടെ ഫസ്റ്റ് ഡ്രാഫ്ട് പൂര്‍ത്തിയായി. ഇനി ചില കറക്ഷന്സുണ്ട്. പ്രണവ് നായകനാകുന്ന ആദ്യ ചിത്രമെന്ന നിലയ്ക്ക് പ്രീപ്രൊഡക്ഷന് ഒരുപാട് സമയം വേണം.” ജിത്തു ജോസഫ് പറഞ്ഞു. മേയില്‍ ചിത്രീകരണമാരംഭിക്കുമെന്നും ചിത്രം ഒരു ത്രില്ലറാണെന്നുമുളള വാര്‍ത്തകളും ജിത്തു ജോസഫ് നിഷേധിച്ചു. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്ബാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്.