ഏപ്രില്‍ ഏഴിനാണ് 1971 ബിയോണ്ട് ബോര്‍ഡേഴ്സ് തിയേറ്ററിലെത്തിയത്. കേരളത്തില്‍ മാത്രം 200 തിയേറ്ററുകളിലായി 650 ഷോകള്‍ ആദ്യ ദിവസം നടന്നു. പുലര്‍ച്ചെയുള്ള ഫാന്‍ ഷോ ഉള്‍പ്പടെയാണ് ഈ കണക്ക്. 650 ഷോകളിലൂടെ കേരളത്തില്‍ നിന്ന് മാത്രം ബിയോണ്ട് ബോര്‍ഡേഴ്സ് നേടിയത് 2.86 കോടി രൂപയാണ്. ഇതില്‍ 1.33 ഡിസ്ട്രിബ്യൂട്ടര്‍ ഷെയറാണ്. ശരാശരി മോഹന്‍ലാല്‍ ചിത്രത്തിന് ലഭിയ്ക്കുന്ന വരവേല്പ് തന്നെ ബിയോണ്ട് ബോര്‍ഡേഴ്സിനും ലഭിച്ചിട്ടുണ്ട്.
കൊച്ചി മള്‍ട്ടിപ്ലക്സില്‍ മാത്രം 37 ഷോകളാണ് ആദ്യ ദിവസം നടന്നത്. ആറായിരത്തിലധികം കാഴ്ചച്ചക്കാരുണ്ടായിരുന്നു. ആദ്യ ദിവസം തന്നെ ചിത്രം കൊച്ചി മള്‍ട്ടിപ്ലക്സില്‍ നിന്ന് മാത്രം 10.09 ലക്ഷം ഗ്രോസ് കലക്ഷന്‍ നേടി. അതേ സമയം മമ്മൂട്ടി നായകനായ ദ ഗ്രേറ്റ് ഫാദര്‍ എന്ന ചിത്രത്തിന്റെ ഓപ്പണിങ് ഡേ കലക്ഷന്‍ ആരാധകരെ ഞെട്ടിച്ചിരുന്നു. 4.31 കോടിയാണ് ആദ്യ ദിവസം ചിത്രം കേരളത്തില്‍ നിന്ന് മാത്രം നേടിയത്. ഇത് കള്ളക്കണക്കാണെന്ന ആരോപണം ഉണ്ടായിരുന്നു