കോഴിക്കോട് : മികച്ച നടിക്കുള്ള ദേശീയ
അവാര്‍ഡ് ലഭിച്ച സുരഭിക്ക് ജന്മനാടായ നരിക്കുനിയില്‍ ഉജ്വല വരവേല്‍പ്പ്.
അവാര്‍ഡ് പ്രഖ്യാപിക്കുമ്പോള്‍ സലാലയിലായിരുന്ന സുരഭിക്ക് മടങ്ങിവരവില്‍ ഉജ്വല
സ്വീകരണമാണ് ലഭിച്ചത്.
നാടിന്റെ അഭിമാനമായ സ്വന്തം 'പാത്തു'വിനെ
പൊരിവെയിലത്തും സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ കാത്തിരുന്നു. പകല്‍ 12.30ന്
പടനിലത്തുനിന്ന് ബൈക്കുകളുടെ അകമ്പടിയോടെ സുരഭിയെ സ്വീകരിച്ചാനയിച്ചു. പഞ്ചായത്ത്
പ്രസിഡന്റ് ഇ കെ ബവിതയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫീസിലായിരുന്നു ആദ്യ
സ്വീകരണം.
തുടര്‍ന്ന് പയ്യടി ചാലില്‍ വീട്ടിലേക്കുള്ള യാത്രയിലും നിരവധി
പേര് അനുഗമിച്ചു. തനിക്ക് എന്നും പ്രചോദനവും പ്രോത്സാഹനവും മുത്തശ്ശി
ലക്ഷ്മിയാണെന്ന് സുരഭി പറഞ്ഞു. അയല്‍ക്കാരുള്‍പ്പെടെ വലിയൊരു ജനക്കൂട്ടം സുരഭിയെ
കാത്ത് വീട്ടിലുണ്ടായിരുന്നു.
സംസ്ഥാന സ്പോര്‍ട്സ് കൌണ്‍സില്‍ പ്രസിഡന്റ് ടി
പി ദാസന്, മഹിളാ അസോസിയേഷന് സംസ്ഥാന സെക്രട്ടറി അഡ്വ. പി സതീദേവി, എം കെ രാഘവന്
എംപി, പി ടി എ റഹീം എംഎല്‍എ, സിപിഎം പാലങ്ങാട് ലോക്കല്‍ സെക്രട്ടറി വി ബാബു,
നരിക്കുനി സഹകരണ ബാങ്ക് പ്രസിഡന്റ് പി സി രവീന്ദ്രന് എന്നിവര്‍ സുരഭിയെ
വീട്ടിലെത്തി അനുമോദിച്ചു.
ഞലമറ ാീൃല: