പെര്‍ത്ത് : മക്കളെ സന്ദര്‍ശിക്കാനെത്തിയ പിതാവ് ഓസ്ട്രേലിയയിലെ പെര്‍ത്തില്‍ ഹൃദയാഘാതത്തെതുടര്‍ന്നു മരിച്ചു. കോട്ടയം കടുത്തുരുത്തി ഞീഴൂര്‍ പുതുക്കാട്ടില്‍ ലൂക്കോസ് (80) മരിച്ചത്.
പെര്‍ത്തിനു സമീപം ഹാരീസ്ഡെയിലില്‍ താമസിക്കുന്ന മകന് അജിത് ലൂക്കോസിനോടൊപ്പമായിരുന്നു താമസം. മക്കളോടും കൊച്ചുമക്കളോടുമൊപ്പം പെസഹ ആചരിക്കുന്നതിന് അജിത്തിന്റെ വീട്ടില്‍ നടന്ന അപ്പം മുറിക്കല്‍ ചടങ്ങിന് എല്ലാവരുമൊത്ത് പങ്കെടുത്ത പിതാവിന്റെ അപ്രതീക്ഷിത അന്ത്യം ബന്ധുക്കളെ തീരാദുഃഖത്തിലാക്കി.
രണ്ടാഴ്ച മുന്‍പാണ് ലൂക്കോസും ഭാര്യ ഡെയ്സിയും നാട്ടില്‍നിന്നും വിസിറ്റിംഗ് വീസയില്‍ പെര്‍ത്തില്‍ എത്തിയത്.
സംസ്കാരം തുടര്‍നടപടികള്‍ക്കു ശേഷം മൃതദേഹം പിന്നീട് ഞീഴൂരിലെ ഇടവക പള്ളിയില്‍ സംസ്കരിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
മറ്റുമക്കള്‍: അനീഷ റെജി, അനില സ്റ്റീഫന്‍ (ഇവരും പെര്‍ത്ത്).
റിപ്പോര്‍ട്ട്: കെ.പി. ഷിബു