ഹൂസ്റ്റണ്‍: മലയാളി അസോസിയേഷന് ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റണ്‍ (മാഗ്)
സംഘടിപ്പിക്കുന്ന സാഹിത്യ സെമിനാര്‍ ഏപ്രില്‍ 23-നു വൈകുന്നേരം നാലുമണിക്ക്
മാഗ് ബില്‍ഡിംഗ്സില്‍ വച്ചു ചേരുന്നതാണ്. ഹൂസ്റ്റണിലുള്ള കേരള
റൈറ്റേഴ്സ് ഫോറത്തിന്റേയും, മലയാളം സൊസൈറ്റി ഓഫ് അമേരിക്കയിലേയും
അംഗങ്ങള്‍ ഈ യോഗത്തില്‍ പങ്കെടുക്കും.
"മലയാള ഭാഷയുടെ ഭാവി' എന്ന വിഷയത്തെ ആസ്പദമാക്കി ചര്‍ച്ച ഉണ്ടാകും.
ന്യൂയോര്‍ക്കിലുള്ള സാഹിത്യ സംഘടനയായ വിചാരവേദിയുടെ അവാര്‍ഡ് ഈ യോഗത്തില്‍
വച്ചു മൂന്നു പേര്‍ക്ക് നല്‍കുന്നതാണ്. അമേരിക്കയുടെ വിവിധ ഭാഗങ്ങളിലുള്ള
സാഹിത്യകാരന്മാര് ഈ യോഗത്തില്‍ പങ്കെടുക്കും. ഏവരേയും ഈ യോഗത്തിലേക്ക്
മാഗ് സ്വാഗതം ചെയ്യുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് കോര്‍ഡിനേറ്ററായ മാത്യു
വൈരമണ് (281 857 7538) എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടുക.