ന്യൂയോര്‍ക്
: സ്നേഹത്തിന്റെയും
ത്യാഗത്തിന്റെയും സഹനത്തിന്റെയും സ്മരണകള്‍ ഉണര്‍ത്തി റോക്ലാന്‍ഡ് സെന്റ്
മേരീസ് ക്നാനായ പള്ളിയില്‍ വിശുദ്ധ വാരം ആചരിച്ചു. ഓശാന ഞായറാഴ്ച്ചയോടെ
വിശുദ്ധവാര ശുശ്രൂഷകള്‍ക്ക് തുടക്കം കുറിച്ചു.
കുരുത്തോലകളുമായി ഭക്തിപൂര്‍വ്വം
മരിയന്‍ ഷ്രിയന്‍ ദേവാലയത്തിന്റെ പുറത്തുനിന്നു ആരംഭിച്ച ഘോഷയാത്ര മരിയന്‍
ചാപ്പലില്‍ എത്തി ഓശാന തിരുകര്‍മ്മങ്ങള്‍ ആചരിച്ചു.
പെസഹാ വ്യാഴാഴ്ച്ച
തിരുകര്‍മ്മങ്ങള്‍ വൈകുന്നേരം ഏഴു മണിക്ക് നടന്നു. കാല്‍കഴുകല്‍ ശുശ്രുഷ എളിമയുടെ
ഓര്മപെടുതലായി മാറി. റോക്ലാന്‍ഡ് ക്നാനായ മിഷനിലെ മാതൃവേദി പ്രവര്‍ത്തകരുടെ
നേതൃത്വത്തില്‍ പെസഹാ അപ്പവും പാലും എല്ലാവര്‍ക്കുമായി നല്കി.
ദുഃഖ
വെള്ളിയാഴ്ച കര്‍മ്മങ്ങള്‍ മരിയന്‍ ഷ്രിയന്‍ ദേവാലയത്തിന്റെ കോംപൗണ്ടില്‍നിന്നു
കുരിശിന്റെ വഴി പരിഹാര പ്രദക്ഷിണമായി മരിയന്‍ ചാപ്പലില്‍ എത്തി.
ക്രിസ്തുവിന്റെ
പീഡാ സഹനത്തിന്റെ ഓര്‍മ്മകള്‍ ഉണര്‍ത്തുന്ന പരിഹാരപ്രദക്ഷിണം ക്നാനായ മിഷനിലെ
യുവജനങ്ങള്‍ നേതൃത്വം കൊടുത്തു.
ഉയിര്‍പ്പിന്റെ തിരുന്നാള്‍ കുട്ടികളുടെ എഗ്ഗ്
ഹണ്ടിങ്ങോടെ ആരംഭിച്ചു. ക്രിസ്തുവിന്റെ പുനരുദ്ധാനത്തിന്റെ ദൃശ്യം അള്‍ത്താരയില്‍
ഒരുക്കിയത് ഭക്തിനിര്‍ഭരമായി. തുടര്‍ന്ന് കത്തിച്ച മെഴുകുതിരിയുമായുള്ള
പ്രദക്ഷിണം.
ക്രിസ്തീയതയുടെ അടിസ്ഥാന വിശ്വാസമായ ഉയിര്‍പ്പു എത്ര വലിയ നിരാശയിലും
പ്രത്യാശ ഉള്ളവരാകാന്‍ കരുത്തു നല്‍കുന്നുവെന്ന് മിഷന് ഡയറക്ടര്‍ ഫാ .ജോസ്
ആദോപ്പിള്ളി തന്റെ ഉയിര്‍പ്പ് തിരുന്നാള്‍ സന്ദേശത്തില്‍ പറഞ്ഞു .
മിഷന്റെ
ക്വൊയര് ഗ്രുപ്പ് ഉയിര്‍പ്പ് തിരുന്നാള്‍ സംഗീത സാന്ദ്രമാക്കി .
സ്വന്തമായ ഒരു
ദേവാലയം വാങ്ങാനുള്ള ഫണ്ട് റെയ്സിംഗ് ആദ്യ മാസം തന്നെ രണ്ടു ലക്ഷം ഡോളര്‍
സമാഹരിക്കാന്‍ കഴിഞ്ഞത് പരിശുദ്ധ മാതാവിന്റെ സഹായം
കൊണ്ടാണെന്ന് ഫാ.
ജോസ് ആദോപ്പിള്ളി സൂചിപ്പിച്ചു .
ജോയ് വാഴമല, ഫിലിപ്പ് ചാമക്കാല, തോമസ്
ഇഞ്ചനാട്ടു, റെജി ഉഴങ്ങാലില്‍, ജോസഫ് കീഴങ്ങാട്ടു, ജോസ് ചാമക്കല, സിബി മണലേല്‍,
ഫിലിപ്പ്
കിടാരത്തില്‍ എന്നിവര്‍ വിശുദ്ധവാര ശുശ്രുഷകള്‍ക്കു നേതൃത്വം നല്കി. സ്നേഹവിരുന്നോടെ ഉയിര്‍പ്പു തിരുന്നാള്‍ സമാപിച്ചു.