പദ്മശ്രീ ഡോക്ടര്‍ ജോസ് ചാക്കോ പീരിയപുരവും ഡോക്ടര്‍ റോണി മാത്യുവും ഷാര്‍ജ സെമിനാറില്‍
Published on 18 April, 2017
ഷാര്‍ജ: ഷാര്‍ജയിലെ അല്‍ ശംസ് മെഡിക്കല്‍ ഗ്രൂപ്പിന്റെ തുടര്‍ വൈദ്യ വിദ്യാഭ്യാസ സെമിനാറില്‍ ഇക്കുറി പദ്മശ്രീ ഡോക്ടര്‍ ജോസ് ചാക്കോ പീരിയപുരവും ഡോക്ടര്‍ റോണി മാത്യുവും പങ്കെടുക്കും. പ്രവാസികളില്‍ കൂടി വരുന്ന പ്രമേഹവും ഹൃദ്രോഗവും ആയിരിക്കും വിഷയം. ഹൃദയവും ശ്വാസകോശങ്ങളും ഒരേ രോഗിയില്‍ ഒരേ സമയം മാറ്റിവെക്കുന്ന സങ്കീര്‍ണമായ പതിനയ്യായിരത്തിലധികം ശസ്തക്രിയകള്‍ നടത്തിയ പ്രഗല്ഭനാണ് ഡോക്ടര്‍ ചാക്കോ. ലക്ഷകണക്കിന് ഹൃദ്രോഗികളെ ചികില്‍സിച്ച വിദഗ്ദ്ധ കാര്‍ഡിയോളജിസ്റ്റാണ് ഡോക്ടര്‍ റോണി. ഏപ്രില്‍ 20,21 തീയതികളില്‍ ഷാര്‍ജ ഹോളിഡേ ഇന്റര്‍നാഷണല്‍ ഹോട്ടലിലാണ് സെമിനാര്‍. മൂന്ന് വര്‍ഷം മുമ്പാണ് ഡോക്ടര്‍മാര്‍ക്കും പാരാമെഡിക്കല്‍ സ്റ്റാഫിനും നിര്‍ബന്ധമായ തുടര്‍ വൈദ്യ വിദ്യാഭ്യാസ സെമിനാര്‍ അല്ശംസ് മെഡിക്കല്‍ ഗ്രൂപ്പ് ആരംഭിച്ചത്. പതിനാല് വര്‍ഷം മുമ്പ് ആരംഭിച്ച മെഡിക്കല്‍ ഗ്രൂപിനു കീഴില്‍ ഇപ്പോള്‍ 12 ക്ലിനിക്കുകളുണ്ട് . സ്പെഷ്യലിസ്റ്റുകളുള്പ്പെടെ 47 ഡോക്ടര്‍മാരും 100 ലേറെ പാരാമെഡിക്കല്‍ സ്റ്റാഫുമുണ്ടിവിടെ. ഭൂരിഭാഗവും മലയാളികള്‍
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല