ഫ്രാങ്ക്ഫര്‍ട്ട്: മഹാത്മ ഗാന്ധിയുടെ ചിത്രങ്ങള്‍ പതിച്ച തപാല്‍ സ്റ്റാമ്പ് ബ്രിട്ടനില്‍ അഞ്ചു ലക്ഷം (4,14,86000 രൂപ)പൗണ്ടിന് ലേലം ചെയ്തു. ഇത് ഒരു ഇന്ത്യന്‍ സ്റ്റാമ്പിന് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന ലേലത്തുകയാണെന്ന് ഡീലര്‍ സ്റ്റാന്‍ലി ഗിബ്സണ് പറഞ്ഞു. 1948ല്‍ പുറത്തിറക്കിയതാണ് 10 രൂപയുടെ ഈ സ്റ്റാമ്പ്. പര്‍പ്പിള്‍ ബ്രൗണ്‍ നിറത്തില്‍ നാല് സ്റ്റാമ്പുകള്‍ അടങ്ങിയ 13 എണ്ണമാണ് പുറത്തിറക്കിയത്.
നാല് എണ്ണം അടങ്ങിയ ഒരു സെറ്റായി ഇന്ത്യന്‍ സ്റ്റാമ്പുകള്‍ പുറത്തിറക്കുന്നത് അപൂര്‍വമാണ്. ഇത്തരത്തിലുള്ള മറ്റൊരു സെറ്റ് കഴിഞ്ഞ വര്‍ഷം സ്റ്റാന്‍ലി ഗിബ്സണ് ഒരു ലക്ഷത്തി അറുപതിനായിരം പൗണ്ടിന് വിറ്റിരുന്നു. മറ്റൊരു സെറ്റ് എലിസബത്ത് രാജ്ഞിയുടെ സ്റ്റാമ്പ് ശേഖരത്തിലാണ് സൂക്ഷിച്ചിരിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ സ്വകാര്യ സ്റ്റാമ്പ് ശേഖരണമാണിത്.