ബ്രഹ്മാണ്ഡ ചിത്രം ബാഹുബലി 2 കണ്ക്ലൂഷന് വെള്ളിയാഴ്ച തിയേറ്ററുകളിലെത്തുകയാണ്. 28ന് തിയേറ്ററുകളിലെത്തുന്ന ചിത്രത്തിന്റെ ടിക്കറ്റ് കിട്ടാനില്ല. മിക്ക തിയേറ്ററുകളിലും ആദ്യ മൂന്ന് ദിവസത്തെ ഷോകള്‍ക്കുള്ള ടിക്കറ്റുകളെല്ലാം ഇപ്പോള്‍ തന്നെ വിറ്റഴിഞ്ഞിരിക്കുകയാണ്. റീലീസ് ദിവസമായ വെള്ളിയാഴ്ചത്തെ ടിക്കറ്റുകളെല്ലാം നേരത്തെ തന്നെ വിറ്റുപോയിരുന്നു. ഇതോടെയാണ് ശനി, ഞായര്‍ ദിവസങ്ങളിലെ ഷോകള്‍ക്ക് ആളുകള്‍ ടിക്കറ്റ് തിരക്കിയിറങ്ങിയത്.
കേരളത്തില്‍ 200 ഓളം തീയറ്ററുകളില്‍ ബാഹുബലി2 റിലീസ് ചെയ്യുമെന്നാണ് കരുതുന്നത്. ബ്രഹ്മാണ്ഡ ചിത്രത്തിന്റെ റിലീസോടെ പ്രധാന മലയാള സിനിമകള്‍ റിലീസ് സെന്ററുകളില്‍ നിന്നും താത്കാലികമായി എങ്കിലും ഒഴിവാകും. പ്രധാന നഗരങ്ങളിലെ ഒന്നിലധികം തീയറ്ററുകളില്‍ ചിത്രം ആദ്യ ദിവസങ്ങളില്‍ പ്രദര്‍ശിപ്പിക്കും. വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലെ ടിക്കറ്റുകള്‍ തീര്‍ന്നതോടെ അടുത്തയാഴ്ചയെങ്കിലും ചിത്രം കാണാമെന്ന പ്രതീക്ഷയിലാണ് സിനിമാ പ്രേമികള്‍.